ഇന്ന് കേരളത്തിൽ ഇഷ്ടപ്പെടുന്നതെല്ലാം അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു, വെളിപ്പെടുത്തി ഇഷാ തൽവാർ

നിവിൻ പോളി ചിത്രം തട്ടത്തിന് മറയത്തിൽ കൂടി മലയാള പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് ഇഷാ തൽവാർ. ഉമ്മച്ചി കുട്ടിയായി കേരള കരയുടെ സ്നേഹം പിടിച്ചു പറ്റിയ ഇഷാ പിന്നീട് ബാംഗ്ലൂർ ഡേയ്‌സിലും നിവിൻ പോളിയുടെ നായികയായി അഭിനയിച്ചിരുന്നു. മുംബൈയിൽ താമസിച്ചിരുന്ന ഇഷാ ഇപ്പോൾ കേരളത്തിലാണ് സ്ഥിര താമസം. ആദ്യ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ കേരളത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും പൊരുത്തപെടാൻ ഒരുപാട് ബുദ്ധിമുട്ടിയെന്നും ഇഷാ പറയുന്നു.

ഭക്ഷണം, ഭാഷ എന്നിവയൊക്കെ ആദ്യം വലിയ രീതിയിൽ ബുദ്ധിമുട്ടിച്ചെന്നും എയർപോർട്ടിൽ വെച്ച് തന്റെ അടുത്തേക്ക് പലരും ഓടി എത്താറുണ്ടെന്നും പലരും താൻ കണ്ണൂർകാരിയാണെന്ന് പോലും തെറ്റിധരിച്ചിട്ടുണ്ടെന്നും താരം പറയുന്നു. മെട്രോ നഗരമായിട്ടും പോലും കൊച്ചി ഗ്രാമിണത കത്തുസുക്ഷിക്കാറുണ്ടെന്നും കേരളത്തിൽ ഏറ്റവും ഇഷ്ടം വയനാടാണെന്നും ഇഷാ തൽവാർ പറഞ്ഞു.

മലയാളത്തിൽ മികച്ച കഥകളുണ്ടെന്നും ബോളിവുഡിനെക്കാൾ നല്ലത് മലയാള സിനിമകളാണ് എന്നാൽ കേരളത്തിൽ ആകെ ഇഷ്ടമല്ലാത്തത് ഹർത്താലുകളാണെന്നും പക്ഷേ പോസിറ്റീവായ കാര്യങ്ങളാണ് കൂടുതലെന്നും ഇഷാ ചൂണ്ടികാണിക്കുന്നു. ഇത്രയും മനോഹരമായ സ്ഥലത്ത് ജീവിക്കാൻ ഭാഗ്യം വേണമെന്നും മലയാളികൾക്ക് ദൈവാനുഗ്രാഹമുണ്ടെന്നും ഇഷ കൂട്ടിച്ചേർത്തു.

അഭിപ്രായം രേഖപ്പെടുത്തു