ഫോൺ വിളി ചാന്ദിനിയുടെ വീട്ടിൽ പിടിച്ചതോടെ പ്രശ്‌നമായി, ഇറങ്ങി വരാൻ പറഞ്ഞു: ചാന്ദിനിയുമായുള്ള ഒളിച്ചോട്ടത്തെകുറിച്ച് ഷാജു

മിമിക്രി രംഗത്ത് നിന്ന് സിനിമയിൽ എത്തിയ നടനാണ് ഷാജു. സീരിയലിൽ നിരവധി അവസരങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തെ തേടി സിനിമയിൽ നിന്നും അവസരങ്ങൾ വന്നത്. അഭിനയ രംഗത്ത് സജീവമായ ഷാജു നടി ചന്ദിനിയെയാണ്‌ വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം കഴിച്ച ഇരുവരും ഒന്നിച്ചുള്ള ടിക് ടോക് വീഡിയോകളും ഇടയ്ക്ക് പങ്കുവെയ്ക്കാറുണ്ട്.

ഇരുവരുടെയും പ്രണയത്തെ കുറിച്ചും ഒളിച്ചോട്ടതെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഷൈജു ഇപ്പോൾ. സിനിമയിൽ അഭിനയം തുടങ്ങിയ സമയങ്ങളിൽ 4 നായകന്മാരൊക്കെയുള്ള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും അതിൽ ഒരു നായകൻ താനായിരുന്നു അങ്ങനെ ചാന്ദിനിയ്ക്ക് ഒപ്പം അഭിനയിച്ചെന്നും താരം പറയുന്നു. സൗഹൃദം പിന്നീട് പ്രണയമായി അത് വീട്ടിൽ പ്രശനമായെന്നും ഷൈജു പറയുന്നു.

തന്നെ വിളിക്കുന്ന ഫോൺ ചന്ദിനിയുടെ വീട്ടിൽ പിടിച്ചെന്നും അങ്ങനെ ചാന്ദിനിയെ ഇറക്കികൊണ്ട് വരാൻ തീരുമാനിച്ചെന്നും അതിന് ശേഷം ആദ്യം യാത്ര മുംബൈ, ദുബായ്, തുടങ്ങിയ സ്ഥലങ്ങളിൽ പോയെന്നും ഇ കാര്യങ്ങൾ എല്ലാം ഒളിച്ചോടുന്നതിന് മുൻപേ തീരുമാനിച്ചെന്നും കാരണം പ്രോഗ്രാമിന് പോകുന്ന സ്ഥലങ്ങളായതിനാൽ ആ കാര്യങ്ങളും എളുപ്പമായെന്നും താരം പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു