നിരവധി സ്ഥലങ്ങൾ ഹണിമൂണിനായി പ്ലാൻ ചെയ്ത് വച്ചതായിരുന്നു, എല്ലാം വെള്ളത്തിലായി; സങ്കടത്തോടെ സൗഭാഗ്യ വെങ്കിടേഷ്

ടിക് ടോക് വീഡിയോസിൽ കൂടി മലയാളികൾക്ക് പരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നിർത്തികയുമായ താര കല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. മകൾ സൗഭാഗ്യക്ക് ഒപ്പം തന്നെ ചില ടിക് ടോക് വീഡിയോസിൽ താര കല്യാണും പലപ്പോഴും പ്രതീക്ഷപെടാറുണ്ട്. ടിക് ടോകിൽ കൂടി ജന ശ്രദ്ധ നേടിയ സൗഭാഗ്യയും നിർത്തികിയാണ്‌. സൗഭാഗ്യയുടെ വിവാഹവും ഇത്തരത്തിൽ ആഘോഷിക്കപ്പെട്ടിരുന്നു.

നടനും ബിസിനെസ്സ്കാരനുമായ അർജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോകളും വൈറലായി മാറിയിരുന്നു. ഫ്‌ളവേഴ്‌സ് ടീവി സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിൽ അർജുൻ അഭിനയിക്കുന്നുണ്ട്. ഷൂട്ടിംഗ് തിരക്ക് കാരണം തിരുവനന്തപുരത്തുള്ള സൗഭാഗ്യയെ വിട്ടനിൽക്കുന്നതിൽ വിഷമമുണ്ടെന്ന് തുറന്ന് പറയുകയാണ് അർജുൻ ഇപ്പോൾ.

സൗഭാഗ്യക്ക് ഒപ്പം വിവാഹ ശേഷം ചാനലുകളിൽ എത്തിയതും തന്റെ ട്രിവാൻഡ്രം സംസാരവുമാണ് ചക്കമാപഴം പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതെന്നും അർജുൻ പറയുന്നു. വിവാഹത്തിന് ശേഷം അടിച്ചുപൊളിക്കാൻ പ്ലാനിട്ടിരിന്നു എന്നാൽ കൊറോണ കാരണം ഹണി മൂണ് അടക്കം വെള്ളത്തിലായെന്നും ഇതെല്ലാം മാറിയിട്ട് ഒരുപാട് സ്ഥലങ്ങളിൽ യാത്ര ചെയ്യാനുണ്ടെന്നും സൗഭാഗ്യ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു