പ്രണയം വീട്ടിൽ അറിഞ്ഞ സമയത്ത് വലിയ പുകിലുണ്ടായി ; ബിഗ്‌ബോസ് താരം സുചിത്രയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

ബിഗ്‌ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായ സുചിത്ര വാനമ്പാടി എന്ന ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്യുന്ന പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. വാനമ്പാടിയിൽ നെഗറ്റീവ് വേഷത്തിലാണ് അഭിനയിച്ചതെങ്കിലും സുചിത്രയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. അതേസമയം വാനമ്പാടിയിൽ വിവാഹിതയും ഒരു കുട്ടിയുടെയും അമ്മയുമാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ സുചിത്ര വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല. എന്നാൽ തനിക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തിയ താരത്തിന്റെ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

നൃത്ത രംഗത്ത് നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയതെന്നും പരമ്പരയിലെ പോലെയല്ല താൻ യഥാർത്ഥ ജീവിതത്തിലെന്നും തനിക്ക് തനിച്ചൊരു സ്ഥലത്ത് പോകാന് പോലും പേടിയാണെന്നും സുചിത്ര പറയുന്നു. വിവാഹം എന്താണ് ഇതുവരെ കഴികാത്തതെന്നും തന്റെ പ്രണയത്തിന് എന്താണ് സംഭിച്ചതെന്നും താരം പറയുന്നു. തന്റെ ജീവിതത്തിൽ പ്രണയമുണ്ടായിരുന്നുവെന്നും അങ്ങനെ പ്രണയിമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് കള്ളത്തരമാണെന്നും സുചിത്ര വ്യക്തമാകുന്നു.

തന്റെ ആദ്യം പ്രണയം തോന്നിയത് നൃതത്തിനോടാണെന്നും ചിലർ പ്രണയത്തിൽ പറ്റിച്ചു പോകും ചിലരെ താൻ തന്നെ വിടും, തന്റെ പ്രണയം വീട്ടിൽ അറിഞ്ഞു പുകിലായിട്ടുണ്ടെന്നും താരം പറയുന്നു. തന്നെ ചില്ല് കൂട്ടിൽ ഇട്ടു വെയ്ക്കുന്ന ഒരാളെയാണ് താൻ ആഗ്രഹിക്കുന്നതെന്നും പല ആലോചനകളും വരുണ്ടെങ്കിലും അവരുടെ ഒന്നും ഡിമാൻഡ് അംഗീകരിക്കാൻ വയ്യാത്തത് കൊണ്ടാണ് വിവാഹം കഴിക്കാതെന്നും താരം പറയുന്നു. അഭിനയം, നൃത്തം നിർത്തണം എന്നൊക്കെ ചിലർ ഡിമാൻഡ് വെയ്ക്കുന്നതിലാണ് ആലോചനകൾ ഉപേക്ഷിക്കുന്നതെന്നും സുചിത്ര കൂട്ടിച്ചേർത്തു.