കുറേനാൾ വേണ്ടെന്ന് വെച്ചെങ്കിലും അവസാനം എനിക്കത് ചെയ്യേണ്ടി വന്നു ; ശ്രുതി ലക്ഷ്മി പറയുന്നു

വർണ്ണ കാഴ്ചകൾ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ ബാല താരമായി എത്തിയ നടിയാണ് ശ്രുതി ലക്ഷ്മി. പിന്നീട് നിരവധി സിനിമകളിൽ ബാല തരാമായി അഭിനയിച്ചു വന്ന ശ്രുതി 2007 ൽ ദിലീപ് ചിത്രമായ റോമിയോയിലാണ് നായിക വേഷത്തിൽ എത്തുന്നത്. സിനിമയ്ക്ക് പുറമെ സീരിയൽ പരമ്പരകളിലും താരം ഭാഗമായിട്ടുണ്ട്. മികച്ച സീരിയൽ നടിയ്ക്കുള്ള സംസ്ഥാന അവാർഡും ശ്രുതി സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം നൃത്ത രംഗത്തും സജീവമാണ്. ശ്രുതി ലക്ഷ്മി ഇപ്പോൾ ടാറ്റൂ ചെയ്ത കാര്യം ആരാധകരോട് വെളിപ്പെടുത്തിയരിക്കുകയാണ്. മദർ മേരിയുടെ ചിത്രം ടാറ്റൂവാക്കിയ കാര്യം ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം വെളിപ്പെടുത്തിയത്. ഫൈനലി ഗോട്ട് ഇങ്കിട് എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്. വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു