പ്രാർത്ഥന ഇന്ദ്രജിത്തിന്റെ കിടിലൻ ഡാൻസ് വൈറലായി വീഡിയോ

സിനിമ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരന്റെയും ഭാര്യ പൂർണിമയുടെയും വിശേഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയ ആഘോഷമാകാറുണ്ട്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇന്ദ്രജിത്ത് ഷൂട്ടിങ് തിരക്കുകളുമായി മുന്നോട്ട് പോകുമ്പോൾ പൂർണിമ ഫാഷൻ ഡിസൈനിങ് ജോലികളിലാണ് സമയം കണ്ടെത്താറുള്ളത്. ഇതിന് പുറമെ ഡബ്ബിങ് ആർട്ടിസ്റ്റ്, നിർത്തികി, നടി എന്നീ മേഖലകളിലും പൂർണിമ ശോഭിച്ചിട്ടുണ്ട്.

ഇപ്പോൾ ഇരുവരുടെയും മകളായ പ്രാർത്ഥനയുടെ ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിന് മുമ്പ് ഗായികയായും പ്രാർത്ഥന ശ്രദ്ധിക്കപെട്ടിട്ടുണ്ട്. ലാലേട്ടാ എന്ന ഗാനം പാടാൻ അവസരം ലഭിച്ച ഭാഗ്യവും പ്രാർത്ഥനയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂട്ടുകാരൻ ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ്‌ സമൂഹ മാധ്യങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.

വ്ലോഗറായ ശരൺ നായർക്ക് ഒപ്പമാണ് പ്രാർത്ഥന നൃത്തം ചെയ്യുന്നത്. പ്രാർത്ഥന ഡാൻസ് സ്റ്റെപ്പുകൾ ഇടുമ്പോൾ അതിനെ കളിയാക്കി ശരൺ ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. ഒടുവിൽ ഡാൻസ് നിർത്തി പ്രാർത്ഥന ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്.

View this post on Instagram

@thesharannair obviously does it better ??

A post shared by Prarthana (@prarthanaindrajith) on

അഭിപ്രായം രേഖപ്പെടുത്തു