അമ്മയ്ക്ക് പകരം അച്ചൻ എന്ന പേരിൽ സംഘടന ഉണ്ടാക്കി അതിൻ്റെ തലപ്പത്ത് ഇരിക്ക് ; പാർവ്വതിയെ വിമർശിച്ച് ആദിത്യൻ

മലയാള സിനിമയിൽ നടക്കുന്ന ചില കോലാഹലങ്ങളാണ് കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളും സോഷ്യൽ മീഡിയയും ആഘോഷമാക്കികൊണ്ടിരിക്കുന്നത്. അമ്മ ജോയിന്റ് സെക്രട്ടറി ഇടവേള ബാബു ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാവനയ്‌ക്കെതിരെ ചില വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അമ്മ സംഘടന പുതുതായി ആരംഭിക്കുന്ന ട്വന്റി ട്വന്റി രണ്ടാം ഭാഗം പോലെയുള്ള മൾട്ടി സ്റ്റാർ ചിത്രത്തിൽ ഭാവനയെ അഭിനയിപ്പിക്കില്ല. മരിച്ചു പോയ ആൾക്കാരെ എങ്ങനെയാണു അടുത്ത പാടത്തിൽ തിരിച്ചു കൊണ്ടുവരിക എന്നും സംഘടനയിൽ ഇല്ലാത്ത ആളെ എങ്ങനെ അവർ നിർമിക്കുന്ന സിനിമയിൽ അഭിനയിപ്പിക്കും എന്നൊക്കെ അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇത് സിനിമ രംഗത്ത് വൻവിവാദത്തിനു കാരണമായി. ഇടവേള ബാബുവിനോടുള്ള പ്രതിഷേധമായി നടി പാർവതി തിരുവോത്ത് അമ്മ യിൽ നിന്നും രാജിവച്ചു പുറത്തുപോവുകയും നടിക്കുന്നു പിന്തുണയുമായി നിരവധി പേർ എത്തുകയും ചെയ്തിരുന്നു. ചിലർ പാർവതിക്കെതിരെ രൂക്ഷ വിമർശനവുമായും എത്തിയിരുന്നു. ഇപ്പോൾ നടനായ ആദിത്യൻ ജയൻ പങ്കുവച്ച ഒരു കമന്റാണ് വൈറലായിരികൊണ്ടിരിക്കുന്നത്. ഇപ്പോൾ നടൻ ആദിത്യൻ ജയൻ ഉന്നയിച്ച രൂക്ഷ വിമർശനമാണ് ശ്രദ്ധേയമാകുന്നത് . “നിങ്ങൾക്കൊക്കെ എല്ലിന്റെയിടയിൽ കുത്തുന്നുണ്ട്. നിങ്ങൾക്കൊക്കെ ആവശ്യത്തിനുള്ള ക്യാഷ് അക്കൗണ്ടിൽ ഉണ്ടാവും.നിങ്ങളുടെയൊക്കെ എച്ചിൽ പാത്രം കഴുകുന്നത് മുതൽ മുതൽ ലൈറ്റ് പിടിക്കുന്നതുവരെയുള്ള ആൾക്കാർ ഇവിടെ ജോലിയിലാണ്ടു പട്ടിണി കിടക്കുന്നുണ്ട്.

അതിനെക്കുറിച്ചൊന്നും എന്തുകൊണ്ട് നിങ്ങൾ ചർച്ച വയ്ക്കുന്നില്ല. നിങ്ങൾക്ക് വേറെ എന്തോ പ്രശ്നം ഉണ്ട് ഇടവേള ബാബു പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്. അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു പുതിയ സംഘടന ഉണ്ടാക്ക് അമ്മ എന്നതിന് പകരം ‘അച്ഛൻ’ എന്ന് അതിനു പേര് കൊടുക്കുക. എന്നിട്ട് അതിനു തലപ്പത്തു നിങ്ങൾ കയറി ഇരിക്ക് അതാണ് നിങ്ങൾക്കും വേണ്ടത്. നിങ്ങളാണ് പ്രശ്നം ഉണ്ടാക്കുന്ന ആൾക്കാർ അതുകൊണ്ടുതന്നെ നിങ്ങളെ ആരും മൈൻഡ് ചെയ്യില്ല. എന്തിനു സ്വന്തം കുടുംബത്തിൽ നിന്നു പോലും അതുണ്ടാവില്ല. നിങ്ങൾ ദിലീപിനെ പുറത്താക്കാൻ ഒരുപാട് ശ്രമങ്ങൾ നടത്തി എന്നാൽ അതിനു മുൻപ് തന്നെ അദ്ദേഹം രാജി വെച്ച്‌ പുറത്തുപോയി, ഇനിയും നിങ്ങൾക്ക് എന്താണ് വേണ്ടത് എന്നാണ് ആദിത്യൻ ജയൻ ചോദിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു