കടുവക്കുന്നേൽ കുറുവച്ചൻ പൃഥ്വിരാജിന് തന്നെ ; സുരേഷ്‌ഗോപിയുടെ ചിത്രത്തിന് വിലക്ക്

സുരേഷ്‌ഗോപിയെ നായകനാക്കി മാത്യുസ് തോമസ് സംവിധാനം ചെയ്യുന്ന കടുവക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയുടെ ഹൈക്കോടതിയുടെ വിലക്ക്. കടുവ എന്ന തന്റെ കഥയുടെ പകർപ്പവകാശം ലങ്കിച്ചു എന്ന് കാണിച്ചു തിരക്കഥാകൃത് ജിനു എബ്രഹാം സിനിമയ്‌ക്കെതിരെ ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കേസ് പരിഗണിച്ച ജില്ലാ കോടതി ചിത്രികരണം നിർത്തിവയ്ക്കാൻ വിധിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ കോടതി വീണ്ടും കേസ് പരിഗണിച്ച് ചിത്രത്തിന് മേലുള്ള വിലക്ക് സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ സുരേഷ്‌ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഹൈകോടതിയെ സമീപിച്ചിരുന്നു.

സിനിമയുടെ പേരും മറ്റും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് ഹൈക്കോടതിയും ശരിവച്ചു. സുരേഷ്‌ഗോപിയുടെ 250മത്തെ ചിത്രം എന്ന നിലയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ താരത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കിയിരുന്നു. ഇതിനു ശേഷമാണു ജിനു എബ്രഹാം കോടതിയെ സമീപിച്ചത്. മാജിക് ഫ്രെയ്‌മ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് ആണ് കടുവ നിർമിക്കുന്നത്. കഴിഞ്ഞ വർഷം പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. ഈ വർഷം ജൂലൈ 15നു ഷൂട്ടിങ് തുടങ്ങാൻ ഇരുന്നതായിരുന്നു. കോവിഡ് കാരണം ഇത് നീട്ടിവയ്ക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു