ഹൃദയത്തിന്റെ കരുത്ത് ; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് പാർവതി തിരുവോത്ത്

അടുത്തിടെ മലയാളത്തിൽ വൻ ചർച്ച വിഷയമായിരുന്ന താരമായിരുന്നു പാർവതി തെരുവോത്ത്. ഭാവനയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്ശിച്ചുകൊണ്ടാണ് താരം എത്തിയത്. അതിന്റെ ഭാഗമായി അമ്മ സംഘടനയിൽ നിന്നും രാജി വെക്കുകയും ചെയ്തിരുന്നു. ചെയ്ത സിനിമകളിലെല്ലാം നല്ല ശക്തമായ കഥാപാത്രങ്ങൾ ആണ് പാർവതിക്ക് ലഭിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ അഭിപ്രായങ്ങളും പുതിയ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ പുത്തൻ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. പങ്കുവെച്ച ഓരോ ചിത്രത്തിന് താഴെയും “ഹൃദയത്തിന്റെ കരുത്ത് “എന്ന ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്. ഔട്ട്‌ ഓഫ് സിലബസ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം നോട്ടുബുക്ക് എന്ന ചിത്രത്തിൽ പ്രേക്ഷക ശ്രദ്ധ നേടി. അതിനു ശേഷം നിരവധി നല്ല കഥാപാത്രങ്ങൾ പാർവതിക്ക് ലഭിച്ചു. ഉയരെ, ടേക്ക് ഓഫ്, വൈറസ് തുടങ്ങിയ ചിത്രങ്ങൾ പാർവതിയുടെ കരിയറിലെ സുപ്രധാന കഥാപാത്രങ്ങൾ ആണ്.

അഭിപ്രായം രേഖപ്പെടുത്തു