പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അനുശ്രീ മത്സരിക്കുന്നു ; ചോദ്യങ്ങൾക്ക് മറുപടിയുമായി താരം

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. തന്റെതായ അഭിനയ ശൈലി കൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാകാൻ അനുശ്രീയ്ക്ക് കഴിഞ്ഞു. നാടൻ വേഷങ്ങളാണ് മിക്ക സിനിമകളിലും താരത്തിന് ലഭിച്ചിട്ടുള്ളത് അത്കൊണ്ട് തന്നെ ഒരു ഗ്രാമീണ പെണ്കുട്ടിയായിട്ടുമാത്രമേ അനുശ്രീയെ ആരാധകർ കാണാറുള്ളു. താൻ ജനിച്ചുവളർന്ന നാടിനെ ഇത്രയധികം സ്നേഹിക്കുന്ന ഇഷ്ടപെടുന്ന മറ്റൊരാൾ ഉണ്ടാവില്ല. നാട്ടിലെ ഒട്ടുമിക്ക പരിപാടികൾക്കെല്ലാം തരാം തന്റെ സാന്നിധ്യം അറിയ്ക്കാറുണ്ട് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭാരതംബയായി വേഷമിട്ടതിന്റെ പേരിൽ അനവധി വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

നാട്ടുകാർക്കിടയിൽ ഇറങ്ങിച്ചെന്ന് കാര്യങ്ങൾ ചെയ്യുന്ന ആളാണ് അനുശ്രീ. അതുപോലെതന്നെ സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ആരാധകരുടെ ഓരോ ചോദ്യങ്ങൾക്കും താരം മറുപടി പറയാൻ ശ്രമിക്കാറുണ്ട്. അതുപോലൊരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. “വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുന്നു എന്ന് കേട്ടല്ലോ” എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. “ആ ഞാനും കേട്ടു “എന്നായിരുന്നു താരം മറുപടി പറഞ്ഞത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താരത്തിന് താല്പര്യം ഉണ്ടോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ നാട്ടിൽ എല്ലാവർക്കും പ്രിയങ്കരി ആണെങ്കിലും അതിലൊരു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ തീരെ ഇഷ്ടമില്ലാത്ത ആളാണ് അനുശ്രീ.

സിനിമ മേഖലയിൽ ഉണ്ടാവാറുള്ള ചേരിപ്പോരുകളിലൊന്നും ഇടപെടാൻ ആഗ്രഹിക്കാത്ത ഒരാളാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ തന്റെ ഓരോ ലേറ്റസ്റ്റ് ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. ഏറ്റവും ഒടുവിലായി മഞ്ഞ സാരിയുടുത്ത് ഗുരുവായൂർ നടയിൽ നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. കല്യാണം അടുത്തോ, വിവാഹം കഴിക്കാൻ പോകുവാണോ എന്നൊക്കെയുള്ള നിരവധി കമന്റുകൾ ചിത്രത്തിന് താഴെ ആരാധകർ പോസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂർ നടയിൽ നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. കല്യാണം അടുത്തോ, വിവാഹം കഴിക്കാൻ പോകുവാണോ എന്നൊക്കെയുള്ള നിരവധി കമന്റുകൾ ചിത്രത്തിന് താഴെ ആരാധകർ പോസ്റ്റ് ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു