പൊതുവേദിയിൽ വെച്ച് ഉടുത്ത വസ്ത്രം അഴിഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ വസ്ത്രം ചേർത്ത് പിടിക്കാൻ കൈ നെഞ്ചോട് ചേർത്ത് നമസ്കാരം പറഞ്ഞു

ലോകത്തിൽ തന്നെ ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ താരമാണ് പ്രിയങ്ക ചോപ്ര. 2000ലെ മിസ്സ്‌ വേൾഡ് മത്സരത്തിലെ ഒന്നാം സ്ഥാനക്കാരിയായിരുന്നു പ്രിയങ്ക. ബോളിവുഡിലെ തിരക്കുള്ള ഏറെ ആരാധകരും ഉള്ള താര സുന്ദരി കൂടിയാണ് പ്രിയങ്ക ചോപ്ര. സ്റ്റൈലിഷ് വസ്ത്രധാരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ് ബോളിവുഡ് താരങ്ങൾ. എന്നാൽ ധരിക്കുന്ന വസ്ത്രങ്ങൾ നമുക്ക് തലവേദന ഉണ്ടാക്കിയാലോ? അങ്ങനെ വസ്ത്രം കൊണ്ട് തനിക്കുണ്ടായ തലവേദനയേക്കുറിച്ച് താരം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി. രണ്ടുവട്ടമാണ് താരത്തിന് ഇതുപോലെ അനുഭവം ഉണ്ടായത്. ആദ്യത്തേത് മിസ്സ്‌ വേൾഡ് മത്സരത്തിനായി ധരിച്ച വസ്ത്രമായിരുന്നു.

മത്സരത്തിന് ധരിച്ച വസ്ത്രം ശരീരത്തിൽ ടേപ്പ് ചെയ്ത് വച്ചതായിരുന്നു. അന്ന് മുഴുവൻ അതുകാരണം വല്ല ബുദ്ധിമുട്ട് താൻ അനുഭവിച്ചു. ശരീരത്തിൽ ചുറ്റിയിരുന്ന ടേപ്പൊക്കെ അഴിഞ്ഞുപോയി, ഡ്രസ്സ്‌ ഊരി വീഴുമെന്ന അവസ്ഥയിലുമായി. ഊരിവീഴുന്നത് ഒഴിവാക്കാനായി താൻ രണ്ട് കയ്യും കൂപ്പി നമസ്കാരം പറയുന്ന രീതിയിൽ നിന്നു. എന്നാൽ എല്ലാവരും ശ്രദ്ധിച്ചത് തന്റെ കൈ കൂപ്പൽ ആയിരുന്നു. വാസ്തവത്തിൽ ഇരുകയ്യും കൊണ്ട് താൻ ഡ്രസ്സ്‌ പിടിച്ചു നിർത്തുകയായിരുന്നു എന്ന് താരം പറഞ്ഞു.

രണ്ടാമത്തെ ബുദ്ധിമുട്ട് അനുഭവിച്ചത് 2018ലെ മെറ്റ് ഗാലയിലായിരുന്നു. കടും ചുവപ്പ് നിറത്തിലുള്ള റാൽഫ് ലോറൻ റെഡ് വെൽവെറ്റ് ഡ്രസ്സ്‌ ആണ് അന്ന് ധരിച്ചിരുന്നത്. എന്നാൽ അതിൽ ഉണ്ടായിരുന്ന കച്ച വല്ലാതെ ശ്വാസം മുട്ടിച്ചു. വാരിയെല്ലുകൾ മുറുകി പൊട്ടിപോകുമെന്നു തോന്നിപോയി. ആ രാത്രിയിൽ ഭക്ഷണം കഴിക്കാൻ പോലും തനിക്ക് സാധിച്ചില്ല എന്ന് താരം പറഞ്ഞു.