റൊമാന്റിക് സീനുകളിൽ അഭിനയിക്കുമ്പോൾ കെട്ടിപ്പിടിക്കാൻ നല്ല മടിയുള്ള ആളായിരുന്നു മമ്മുക്ക ; സീമ പറയുന്നു

അവളുടെ രാവുകൾ എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസ്സിൽ തരംഗം തീർത്ത നായികയാണ് സീമ. 80കളുടെ കാലഘട്ടത്തിൽ പഴയകാല നായികമാരുടെ ലിസ്റ്റിൽ ഇടം നേടിയ താരമാണ് ശാന്തി എന്ന സീമ. പഴയകാലത്തെ മിക്ക നായകന്മാരോടൊപ്പവും സീമ അഭിനയിച്ചിട്ടുണ്ട്. എന്നാൽ താൻ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചത് മമ്മുട്ടിയോടും ജയനോടും ഒപ്പമായിരുന്നു എന്നാണ് ഇപ്പോൾ താരം പറയുന്നത്. ഈ രണ്ട് നായകന്മാരോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് സീമ ഇപ്പോൾ.
സീമയുടെ വാക്കുകൾ.

ഞാൻ ഏറ്റവും കൂടുതൽ നായികയായി അഭിനയിച്ചിട്ടുള്ളത് മമ്മുട്ടി, ജയൻ എന്നീ നായകന്മാരോടൊപ്പമാണ്. മമ്മുട്ടിയുടെ കൂടെ ഏകദേശം 38ൽ പരം സിനിമകളിൽ അഭിനയിച്ചു. സിനിമയിലെ റൊമാന്റിക് സീനുകളിൽ അഭിനയിക്കുമ്പോൾ കെട്ടിപ്പിടിക്കാൻ നല്ല മടിയുള്ള ആളായിരുന്നു മമ്മുക്ക. കല്യാണം കഴിഞ്ഞ് ഒരു ഭാര്യ ഉള്ളത്കൊണ്ട് ആവാം ചെലപ്പോൾ ഇങ്ങനെ ഒരു മടി വരുന്നതിന്റെ കാരണം. എന്നാൽ ജയേട്ടൻ ഒരു മടിയും കൂടാതെ ചെയ്യാറുണ്ട്. തനിക്ക് അഭിനയിക്കാൻ പ്രയാസം തോന്നിയതും മമ്മുക്കയുടെ കൂടെ ആയിരുന്നു. കാരണം മമ്മുക്ക സിനിമയിൽ വരുന്ന സമയത്ത് ഞാൻ ഹിറ്റ്‌ സിനിമകൾ ചെയ്ത് മുൻനിര നായിക പദവിയിൽ എത്തി നിൽക്കുന്ന കാലഘട്ടമായിരുന്നു. അത്കൊണ്ട് തന്നെ ഒരു പുതിയ നടന്റെ കൂടെ അഭിനയിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കി.

എന്നാൽ എനിക്ക് മുൻപേ വന്ന ജയേട്ടന്റെ ഒപ്പം അഭിനയിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു. ഒരു കാലത്ത് ഐ വി ശശി യുടെ സിനിമകളിലെയും നിറ സാന്നിധ്യമായിരുന്നു. ഐ വി ശശി തന്നെയാണ് സീമയുടെ കഴുത്തിൽ താലി ചാർത്തിയതും. ഇടയ്ക്ക് അഭിനയത്തിൽ നിന്നും വിട്ടുനിന്ന സീമ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ചിത്രമായ ഒളിമ്പിയൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവ് അറിയിച്ചിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു