സ്വപ്‍ന സുന്ദരിയായി ഷിനു ശ്യാമളൻ,നായകൻ രജിത്ത് കുമാർ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്

ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥിയായി പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ഡോ. രജിത്ത് കുമാർ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും രജിത്ത് കുമാറിന് സാധിച്ചു. ബിഗ് ബോസിന് ശേഷം സീരിയലിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന രജിത്ത് കുമാർ ഇപ്പോൾ സിനിമയിലേക്കും ചുവട് വയ്ക്കുകയാണ്.

സ്വപ്ന സുന്ദരി എന്ന ചിത്രത്തിലാണ് രജിത്ത് കുമാർ നായകനായി എത്തുന്നത്. ആനുകാലിക വിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ഡോ. ഷിനു ശ്യാമളാനാണ് സ്വപ്‍ന സുന്ദരിയിലെ നായിക. കെജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്.