പെട്ടെന്ന് മൂഡ് മാറും ആ സമയത്ത് നമ്മൾ വിചാരിക്കുന്നതൊക്കെ മൊത്തം പൊട്ട തെറ്റുകൾ ആയിരിക്കും ; പേർളി മണി പറയുന്നു

മലയാളികളുടെ ഇഷ്ട ജോഡിയാണ്‌ പേർളി -ശ്രീനിഷ് ദമ്പതികൾ. ബിഗ്ഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെ വന്നു പ്രണയിച്ചു വിവാഹിതരായവരാണ് പേര്ളിയും ശ്രീനിഷും. രണ്ട് മതവിഭാഗത്തിൽ പെട്ടവർ ആയിരുന്നിട്ടുകൂടി രണ്ട് വിഭാഗത്തിന്റെയും ആചാരങ്ങൾ പ്രകാരം വിവാഹിതരായവർ ആണ് ഇവർ. കുറച്ചു മാസങ്ങളായി വാർത്തകളിൽ ഇടം നേടുന്നവരാണ് ഇവർ. ഒരു കുഞ്ഞിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന ഇരുവരുടെയും വിശേഷങ്ങൾ പ്രേക്ഷകർ കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ പേർളിയാണ് തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ളത്. നിറവയറിൽ കൈവച്ചു നിൽക്കുന്ന പേർളിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ ദിവസം ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ മൂഡ് സ്വിങ്ങിനെക്കുറിച്ചു താരം പറഞ്ഞിരുന്നു. ചില സമയങ്ങളിൽ ദേഷ്യം ചിലപ്പോൾ സങ്കടം ഇങ്ങനെയൊക്കെയാണ് അവസ്ഥ. തന്നെയാർക്കും ഇഷ്ടമല്ല, ഒരുപാട് തടിവച്ചു. എന്നിങ്ങനെയൊക്കെ പറഞ്ഞു കരയാറുണ്ടായിരുന്നു.

പെട്ടെന്നാണ് മൂഡ് മാറുന്നത്. ദേഷ്യം മാറി സങ്കടം ആവും. ഇടയ്ക്ക് ശ്രീനി പത്തു ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞ് തന്റെ വീട്ടിലേക്ക് വന്നു. സാധാരണ വന്നാൽ തന്റെ ആടുത്തിരുന്നു കുറെ നേരം സംസാരിക്കും. എന്നാൽ ആ ദിവസം തന്നെയൊന്നു കെട്ടിപ്പിടിച്ച ശേഷം മറ്റുള്ളവരോട് സംസാരിക്കാൻ തുടങ്ങി. അത് തന്നെ വല്ലാതെ സങ്കടപ്പെടുത്തി, കരയാൻ തുടങ്ങി. എന്നാൽ ശ്രീനി തന്നെ സമാധാനിപ്പിച്ചത് താൻ കരഞ്ഞാൽ കുഞ്ഞിനും സങ്കടമാവും എന്ന് പറഞ്ഞാണ്. അത്കേട്ടപോ തനിക്ക് വീണ്ടും സങ്കടം വന്നു താൻ എന്തൊരു അമ്മയാണ് എന്നായി പിന്നത്തെ ചിന്ത.

അവസാനം ശ്രീനി വാവയോടായി പറഞ്ഞു വാവേ ഇവിടെ ഒരു ഷൂട്ടിങ് നടക്കുകയാ അമ്മ പറയുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുകയാ നീ പേടിക്കണ്ട കേട്ടോ എന്നാണ് പറഞ്ഞത്. മൂഡ് സ്വിങ്സ് ഉള്ള സമയത്ത് തനിക്കു തന്നെ ഒരു നുള്ള് വച്ചു തരാൻ തോന്നും. ആ സമയത്ത് നമ്മൾ വിചാരിക്കുന്നതൊക്കെ മൊത്തം പൊട്ട തെറ്റുകൾ ആയിരിക്കും. ഇതൊക്കെ കാണുമ്പോ മമ്മി പറയും ഒന്ന് എഴുന്നേറ്റ് പോടി, നിന്റെ കളി കണ്ടാൽ തോന്നും ഇവിടെ വേറെ ആരും പ്രസവിക്കാറേ ഇല്ല എന്ന് പേർളി മാണി അഭിമുഖത്തിൽ വ്യക്തമാക്കി.