ശരീരത്തിന്റെ കുറച്ച് ഭാഗങ്ങൾ കാണുന്നു അതെല്ലാർക്കും ഉള്ളതല്ലേ ഫോട്ടോഷൂട്ടിനെ വിമർശിച്ചവർക്ക് മോഡലിന്റെ മറുപടി; വീഡിയോ

വിവിധ തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന കാലമാണ് ഇത്. പല മോഡലിലുള്ള പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ് ഷൂട്ടുകൾ, മറ്റേർണിറ്റി ഷൂട്ട്‌ തുടങ്ങി നിരവധി ഫോട്ടോഷൂട്ടുകൾ നാം കാണാറുണ്ട്. വെഡിങ് തീം ഫോട്ടോഷൂട്ടുകളാണ് കൂടുതലും വൈറലാവുന്നത്. വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായതും ഒപ്പം തന്നെ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നതുമായ ഒരു വെഡിങ് തീം ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ചർച്ചയാവുന്നത്. നല്ല ഗ്ലാമറസ് വേഷം ധരിച്ചാണ് ഫോട്ടോ ഷൂട്ട് ചെയ്തിട്ടുള്ളത്. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉയർന്നുവന്നത്. ഫോട്ടോയ്ക്ക് താഴെ വളരെ മോശം കമന്റുകളും വന്നിട്ടുണ്ട്. വിമർശകരുടെ കമന്റ് അതിരുവിട്ടപ്പോൾ ഫോട്ടോ ഷൂട്ടിലെ മോഡൽ തന്നെ പ്രതീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

വെഡിങ് ഫോട്ടോഷൂട്ട് എന്ന തരത്തിൽ വൈറലായ ചിത്രങ്ങൾ ഒറിജിനൽ വിവാഹ ഫോട്ടോഷൂട്ട് ആയിരുന്നില്ല. റിച്വൽ വെഡിങ് കമ്പനിക്ക് വേണ്ടി ചെയ്ത വെഡിങ് തീമിലുള്ള ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു അത് എന്നായിരുന്നു മോഡലായ അർച്ചന അനില പ്രതികരിച്ചത്. ഫോട്ടോഷൂട്ടിനു താഴെ വന്ന മോശം കമന്റുകൾ അതിരുവിട്ട് തന്റെ കുടുംബത്തെ മൊത്തം അധിക്ഷേപിക്കുന്ന തരത്തിൽ എത്തിയപ്പോഴാണ് താരം പ്രതികരണവുമായി ഇൻസ്റ്റാഗ്രാം ലൈവിൽ വന്നത്. തനിക്കെതിരെ ഇതിനു മുൻപും നിരവധി വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ തന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ല വീട്ടുകാരെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു എന്നും താരം പറയുന്നു. കുറച്ചു ബ്രെസ്റ്റും വയറും കാണുന്നു എന്നല്ലേ ഉള്ളൂ അത് എല്ലാവർക്കും ഉള്ളത് തന്നെയല്ലേ എന്നാണ് താരം ചോദിക്കുന്നത്.