വെള്ളിമൂങ്ങയിൽ താൻ അവതരിപ്പിക്കാൻ ശ്രമിച്ചത് സിപിഎം നേതാവ് എംബി രാജേഷിനെ ; തുറന്ന് പറഞ്ഞ് ടിനി ടോം

വടക്കേ മലബാറിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ ബിജുമേനോൻ ചിത്രമായിരുന്നു വെള്ളിമൂങ്ങ. ബിജുമേനോനെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്.ചിത്രത്തിൽ ബിജുമേനോനെ പോലെത്തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു താരമായിരുന്നു ടിനി ടോം. ടിനി ടോം അവതരിപ്പിച്ച കഥാപത്രവും പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു. ആ സിനിമയിൽ താൻ അഭിനയിച്ച കഥാപാത്രത്തിൽ കൂടി താൻ അനുകരിക്കാൻ ശ്രമിച്ചത് സിപിഐഎം നേതാവ് എം ബി രാജേഷിനെ ആയിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ടിനി ടോം ഇപ്പോൾ. താൻ അവതരിപ്പിച്ച വി പി ജോസ് എന്ന കഥാപാത്രത്തിന്റെ ലൂക്ക് കണ്ടാൽ തന്നെ എല്ലാവർക്കും മനസിലാകും എന്നാണ് ടിനി പറഞ്ഞത്.

ഒരു വേദിയിൽ വച്ചു അദ്ദേഹത്തെ കണ്ടപ്പോൾ താൻ ഇക്കാര്യം പറഞ്ഞിരുന്നു രൂപമാണ് അനുകരിച്ചത് സ്വഭാവമല്ല തന്നോട് ദേഷ്യമൊന്നും തോന്നരുത് എന്നും താൻ പറഞ്ഞിരുന്നു എന്ന് ടിനി താരം വ്യക്തമാക്കി. എന്നാൽ എന്റെ രൂപമല്ല സ്വഭാവമല്ല അനുകരിച്ചത് അതിൽ എനിക്ക് ഒരു ദേഷ്യവുമില്ല എന്നാണ് അന്ന് അദ്ദേഹം മറുപടി നൽകിയത്. ഇന്നത്തെ എല്ലാ തലമുറയ്ക്കും രാഷ്ട്രീയ ബോധം നന്നായിട്ടുണ്ട് എന്നാൽ രാഷ്ട്രിയക്കാരെന്നാൽ അഴിമതിക്കാരാണ് എന്ന ബോധം മാറ്റിയെടുക്കണം.

നല്ലവരായ രാഷ്ട്രീയക്കാരും ഉണ്ട്. സിനിമകളിൽ പോലും രാഷ്ട്രീയക്കാരെ മോശമായി ചിത്രികരിക്കുന്നുണ്ട്. നല്ല രാഷ്ട്രീയക്കാരെയും സിനിമകളിൽ ചിത്രികരിക്കേണ്ടതുണ്ട്. ഒരു ജനനായകൻ എന്നാൽ ജനങ്ങളെ മുന്നിൽ നിന്നും നയിക്കേണ്ട ആളാണ് അവർക്കു വേണ്ടി പ്രവർത്തിക്കേണ്ട ആളുകൂടിയാണ് എന്നാണ് താരം പറഞ്ഞത്.