കിടിലൻ മേക്ക് ഓവറിൽ തപ്‌സി പന്നു, അമ്പരന്ന് ആരാധകർ ; ചിത്രങ്ങൾ വൈറൽ

ബോളിവുഡ് ആരാധകരെ ഞെട്ടിച്ച് പ്രിയ താരം തപ്‌സി പന്നു. പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്. രശ്മി റോക്കറ്റ് എന്ന പുതിയ ചിത്രത്തിൽ കായിക താരമായാണ് തപ്‌സി പന്നു എത്തുന്നത്. ഈ ചിത്രത്തിനായി കിടിലൻ മേക്ക് ഓവറിലാണ് താരം.

ശരീരം പൂർണമായി കായിക താരത്തിന്റെതാക്കി മാറ്റിയിരിക്കുകയാണ് തപ്‌സി. കാലിലും കയ്യിലും കായിക താരങ്ങളെപോലെ മസിലുകളും താരം പങ്കുവെച്ച പുതിയ ചിത്രത്തിൽ കാണാം. തപ്സിയുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകർ.