എന്റെ മുത്ത് അക്ഷയ വേറൊരു അമ്മയുടെ കൂടെ, സങ്കടം തോന്നുന്നു ; മകളെ കുറിച്ച് ബിഗ്‌ബോസ് താരം മഞ്ജു പത്രോസ് പറയുന്നു

ടെലിവിഷൻ പരിപാടിയിലൂടെ മിനി സ്‌ക്രീനിലെത്തിയ താരമാണ് മഞ്ജു പത്രോസ്. തുടർന്ന് ബിഗ്‌ബോസിൽ മത്സരാർത്ഥിയായതോടെ നിരവധി അവസരങ്ങൾ മഞ്ജുവിനെ തേടിയെത്തി. ഇപ്പോൾ തന്റെ മകൾ അക്ഷയ അഭിനയ രംഗത്തെത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്. ആദ്യമായി അഭിനയിക്കുന്ന മകളെ അനുഗ്രഹിക്കണമെന്നും താരം പറയുന്നു.

എന്റെ മുത്ത് Akshaya A S വേറൊരു അമ്മയുടെ കൂടെ മകളായി അഭിനയിക്കുകയാണ്😔..അവരോട് അവളുടെ കുറുമ്പും പിണക്കവും സ്നേഹവും എല്ലാം കാണിക്കുമ്പോൾ ഉള്ളിൽ ഒരു കുഞ്ഞു കുശുമ്പും സങ്കടവും തോന്നും. 😔..എന്നാലും സാരമില്ല. എന്റെ മുത്തല്ലേ.. അവളുടെ വളർച്ചയല്ലേ.. ന്റെ കുഞ്ഞിന്റെ പുതിയ serial ആണ് Comx ടീവിയിൽ.. എല്ലാവരും കണ്ടു സപ്പോർട് ചെയ്യണേ.. എന്നാണ് മഞ്ജു ഫേസ്‌ബുക്കിൽ കുറിച്ചത്