പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പായിരുന്നു, രണ്ടാം വിവാഹമല്ലേ ഒരു കുട്ടി ഇല്ലേ ; കൊല്ലം സുധിയുടെ ആരും അറിയാത്ത കഥ രേണു പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യതാരമാണ് കൊല്ലം സുധി. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയുന്ന സ്റ്റാർ മാജിക്കിലെ സുധിയുടെ കോമഡികൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. പരിപാടിയുടെ ഒരു എപ്പിസോഡിൽ തന്റെ ഭാര്യയെയും മകനെയും താരം പരിചയപെടുത്തിയിരുന്നു. രേണുവാണ് സുധിയുടെ ഭാര്യ. ആദ്യ ഭാര്യ മരിച്ചപ്പോൾ രണ്ടാമതായി വിവാഹം കഴിച്ചതാണ് രേണുവിനെ. ആദ്യ ഭാര്യയിലെ മകനാണ് രാഹുൽ. എന്നാൽ രാഹുൽ ആദ്യ ഭാര്യയിലെ മകനാണ് എന്ന് പറയുന്നത് രേണുവിന്‌ ഇഷ്ടമല്ല അവളുടെ മൂത്തമകനാണ് രാഹുൽ. രണ്ടാമതായി ദൈവം ഒരു മോനെകൂടി തന്നു വാവക്കുട്ടൻ താരം വ്യക്തമാക്കി. സുധിച്ചേട്ടനുമായി പണ്ടേ നല്ല സൗഹൃതത്തിലാണ്.

ജഗതീഷ് ചേട്ടനെ ഇഷ്ടമായത്കൊണ്ട് അതേ ഷേപ്പിലുള്ള മറ്റൊരാളെ കണ്ടപ്പോ ഒരു ഇഷ്ടം തോന്നി. ചേട്ടന്റെ കഥകൾ ഒക്കെ അറിയാം. അങ്ങനെയാണ് പ്രണയത്തിലാവുന്നത്. രാഹുൽ അവന്റെ അമ്മയെപോലെയാണ്. തന്നെയും അമ്മ എന്ന് തന്നെയാണ് വിളിക്കാറു. അച്ഛനും മോനും നല്ല കൂട്ടാണ് ഷൂ ഒക്കെ പരസ്പരം മാറി ഇടാറുണ്ട്. പണ്ടൊക്കെ നല്ല അടിയായിരുന്നു രണ്ടാളും കൂടി. മോൻ എന്തു പറഞ്ഞാലും ചേട്ടൻ സാധിച്ചു കൊടുക്കും. എന്നോടും അതുപോലെ തന്നെയാണ്. എന്റെ എന്ത് ആഗ്രഹവും സാധിച്ചു തരും. ആദ്യം തങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ എതിർപ്പായിരുന്നു. രണ്ടാം വിവാഹമല്ലേ ഒരു കുട്ടി ഇല്ലേ എന്നൊക്കെയായിരുന്നു എല്ലാരും ചോദിച്ചിരുന്നത് എന്നാണ് സുധിയുടെ ഭാര്യ പറഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു