സൂപ്പർ സ്റ്റാർ എന്ന് കേട്ടാൽ മനസ്സിൽ ഓർമ്മ വരുന്ന താരത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറയുന്നു

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളിമനസിൽ ചേക്കേറിയ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ തന്റെ മനസിലെ റിയൽ സൂപ്പർസ്റ്റാറിനെക്കുറിച്ചു തുറന്നു പറയുകയാണ് താരം. തന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവിൽ അച്ഛനായി അഭിനയിച്ച തിലകൻ എന്ന അതുല്യ പ്രതിഭയാണ് മലയാളത്തിലെ യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് പറയുന്നത്.

ഫിസിക്കൽ അപ്പിയറന്‍സില്‍ എത്ര പരിമിതികൾ ഉണ്ടെങ്കിലും അതൊന്നും കഥാപാത്രത്തെ ഒരു തരത്തിലും ബാധിക്കാതെ ഏത് കഥാപത്രവും പൂർണതയിൽ എത്തിക്കാൻ കഴിയുന്ന അപൂർവം ചില നടന്മാരിൽ ഒരാളാണ് തിലകൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ അച്ഛൻ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയായിരുന്നു. അനിയത്തിപ്രാവ് ചാക്കോച്ചൻ -തിലകൻ കൂട്ടുകെട്ട് പിന്നീട് പ്രിയം, നക്ഷത്രതാരട്ടു, പ്രേം പൂജാരി തുടങ്ങിയ സിനിമകളിലും വമ്പൻ ഹിറ്റ്‌ ആയി മാറിയിരുന്നു.