അവൾ ഇല്ലാതെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണ് ; തുറന്ന് പറഞ്ഞ് സായി കിരൺ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹിറ്റ്‌ സീരിയൽ ആയിരുന്നു വാനമ്പാടി. ഗായകൻ മോഹൻ കുമാർ ആയി എത്തിയത് സായി കിരണും ഭാര്യയായി സുചിത്രയും രണ്ട് മക്കളും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. സീരിയലിലെ രണ്ട് മക്കളും തനിക്കു സ്വന്തം മക്കളെ പോലെയാണെന്നും അനുമോളെയാണ് കൂടുതൽ ഇഷ്ടമെന്നും സായി കിരൺ നേരത്തെ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സീരിയലിൽ അനുമോളായി വേഷമിട്ട ഗൗരി സുചിത്രയ്ക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചത് വൈറലായിരിക്കുകയാണ്.

മിസ്സ്‌ യു കുമ്മ എന്ന ക്യാപ്ഷൻ ഇട്ടുകൊണ്ടാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കുമ്മ എന്നാണ് സുചിത്രയെ ഗൗരി വിളിക്കുന്നത്. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഓ മൈ ബേബി ലവ് എന്നാണ് സായി കിരൺ കമന്റ് ചെയ്തത്. മറുപടിയായി മിസ്സ്‌ യു അങ്കിൾ എന്നാണ് ഗൗരി കമന്റ് ചെയ്തത്. നിങ്ങൾ എത്രത്തോളം ഗൗരിയെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അവൾ ഇല്ലാതെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണ് എന്നാണ് സായി മറുപടി നൽകിയത്. ഉടനെ കാണാം എന്ന് സുചിത്രയും ഗൗരിക് കമന്റ് നൽകിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു