കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണയറിയിച്ചു ഹാസ്യതാരം രമേശ്‌ പിഷാരടി. മൂവാറ്റുപുഴ നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയും മഹിളാ കോൺഗ്രസ് എറണാകുളം ജില്ലാ ഐ ടി കോർഡിനേറ്ററും ആയ ജോയിസ് മേരി ആന്റണിയെ പിന്തുണച്ചാണ് രമേശ്‌ പിഷാരടി രംഗത്ത് വന്നിരിക്കുന്നത്.

ജോയിസ് മത്സരിക്കാൻ പോവുന്നത് നല്ല കാര്യമാണ് കൂടാതെ എല്ലാ കാര്യത്തിലും നേതൃസ്ഥാനത് നിൽക്കാൻ കെല്പുള്ള ഒരാളുകൂടിയാണ് ജോയിസ് എന്നാണ് പിഷാരടി പറഞ്ഞതു. കഴിഞ്ഞ ദിവസം വിനായകൻ കൊച്ചിന്‍ കോര്‍പറേഷനിലെ എളമക്കര നോര്‍ത്ത് 33-ാം ഡിവിഷനിലെ സ്ഥാനാർഥിയായ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ അനില്‍കുമാറിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു