വിവാഹത്തിന് ശേഷമാണ് മനസിലായത് അതിനകത്ത് വേറെയും സംഗതികളുണ്ടെന്ന് ; വിവാഹത്തെക്കുറിച്ച് രജനി ചാണ്ടി പറയുന്നു

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് രജനി ചാണ്ടി. സിനിമയിൽ മികച്ച പ്രകടനം കാഴ്ച വച്ച രജനി ചാണ്ടി ഏറെ നാളുകൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് ഷോയിലായിരുന്നു എന്നാൽ ആരോഗ്യ പ്രശ്നങ്ങളാൽ പെട്ടെന്ന് തന്നെ ബിഗ്‌ബോസ് വിട്ട താരം പിന്നീട് എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് വീണ്ടുമൊരു തിരിച്ച് വരവ് നടത്തിയിരുന്നു. ഈ പ്രായത്തിലും മോഡേൺ വേഷം ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് രജനി ചാണ്ടി എത്തിയത്.

ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതിനൊപ്പം ഏറെ വിമർശനങ്ങളും ഏറ്റു വാങ്ങി ഈ പ്രായത്തിൽ തള്ളയ്ക്ക് വേറെ പണിയില്ലേ എന്നാണ് ആളുകൾ പരിഹാസത്തോടെ ചോദിച്ചത്. ആളുകളുടെ ശ്രദ്ധ നേടാൻ വേണ്ടിയാണ് ഇത്തരം വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോ എടുത്തതെന്നും വിമർശകർ ഉന്നയിച്ചു എന്നാൽ തന്റെ പഴയ സ്വിങ് സ്യൂട്ട് ധരിച്ച ചിത്രം പങ്കുവെച്ചാണ് രജനി ചാണ്ടി വിമർശകരുടെ വായടച്ചത്.

ഫോട്ടോഷൂട്ട് വിവാദങ്ങൾ ഏതാണ്ട് അവസാനിച്ചപ്പോൾ തന്റെ വിവാഹത്തെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രജനി ചാണ്ടിയും ഭർത്താവും. പെണ്ണ് കാണാൻ പോയപ്പോൾ ഒറ്റ നോട്ടത്തിൽ രജനിയെ തനിക്ക് ഇഷ്ടമായെന്ന് ഭർത്താവ് ചാണ്ടി പറയുന്നു. പത്തൊൻപത് വയസ് മാത്രേ ഉള്ളെങ്കിലും രജനി ബോൾഡ് ആയിരുന്നതായും ചാണ്ടി പറയുന്നു. പെണ്ണ് കണ്ടതിന് രണ്ട് മാസത്തിന് ശേഷം ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ആ രണ്ട് മാസത്തിനിടെ ആകെ രണ്ടു എഴുത്ത് മാത്രമാണ് എഴുതിയത് അത് മാത്രമാണ് തമ്മിലുള്ള പരിജയമെന്നും ചാണ്ടി പറയുന്നു.

വിവാഹം കഴിഞ്ഞാൽ അണിഞ്ഞൊരുങ്ങി ബന്ധുവീടുകളിൽ വിരുന്നിന് ചെന്ന് ഉണ്ടും തിന്നും നടക്കാമെന്നായിരുന്നു കരുതിയിരുന്നത് എന്നാൽ വിവാഹത്തിന് ശേഷമാണ് ഇതിനകത്ത് വേറെയും ചില സംഗതികൾ ഉണ്ടെന്ന് മനസിലായതെന്ന് രജനി ചാണ്ടി പറയുന്നു. ചേട്ടന്റെ തല പെട്ടെന്ന് നരച്ചിരുന്നു അതിനാൽ എന്നെ ചാണ്ടിച്ചന്റെ രണ്ടാം ഭാര്യയിട്ടാണ് ആളുകൾ കണ്ടിരുന്നതെന്നും രജനി ചാണ്ടി പറയുന്നു.