ബിഗ്ബോസ് സീസൺ ത്രീയിൽ അനു മോളും ; പ്രതികരണവുമായി അനുമോൾ

ബിഗ്‌ബോസ് സീസൺ മൂന്ന് മോഹൻലാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ ബിഗ്‌ബോസിലെ മത്സരാർത്ഥികൾ ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും നിരവധി സെലിബ്രെറ്റികളുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട് അത്തരത്തിൽ കേട്ട പേരാണ് അനു മോളുടെത്.

ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് അനു മോൾ. താരം ബിഗ്‌ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥി ആണെന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത വ്യാജമാണെന്നും തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അനുമോൾ പറയുന്നു.

റിമി ടോമി,ബോബി ചെമ്മണ്ണൂർ,കരിക്ക് ഫെയിം ആണ് കെ അനിയൻ തുടങ്ങിയവർ ബിഗ്‌ബോസ് സീസൺ മൂന്നിൽ ഉണ്ടാകുമെന്ന് വാർത്തകൾ വന്നിരുന്നു എന്നാൽ ഇവരും വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു