ചേച്ചി പോക്ക് കേസിനെ പോലെയുണ്ട് , ടാറ്റു സൂപ്പർ കുറച്ചൂടെ അടിയിലേക്കായാൽ പൊളിച്ചേനെ ; ബിഗ്‌ബോസ് താരത്തിന് സൈബർ ആക്രമണം

റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീനിലെത്തിയ താരമാണ് മഞ്ജു പത്രോസ്. പിന്നീട് ബിഗ്‌ബോസിൽ എത്തിയതോടെ മഞ്ജുവിന്റെ സമയം തെളിഞ്ഞു. ബിഗ്‌ബോസ് സീസൺ രണ്ടിലെ മികച്ച മത്സരാർത്ഥിയായിരുന്നു മഞ്ജു പത്രോസ്. ബിഗ്‌ബോസിന് ശേഷം നിരവധി ടിവി പരമ്പരകളിലും താരം അഭിനയിക്കുന്നുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും താരം നടത്തുന്നുണ്ട്.

ആരാധകർക്കായി തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന മഞ്ജു പത്രോസ് സോഷ്യൽ മീഡിയയിൽ സാജേവാമാണ്. അതിനാൽ തന്നെ പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനൽ വഴി ശരീരത്ത് ടാറ്റു ചെയ്യുന്ന വീഡിയോ താരം പങ്കുവെച്ചിരുന്നു. അതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.

മഞ്ജുവിന്റെ സുഹൃത്ത് കൈയിൽ ടാറ്റു ചെയ്തപ്പോൾ മഞ്ജു തന്റെ നെഞ്ചിലാണ് ടാറ്റു ചെയ്തത്. ഇതാണ് സൈബർ ആങ്ങളമാരെ പ്രകോപിതരാക്കിയത്. പത്ത് പേര് അറിയാൻ തുടങ്ങിയാൽ ഇതാണ് അവസ്ഥ എന്നാൽ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ എന്നൊക്കെയാണ് കമന്റുകൾ.

അഭിപ്രായം രേഖപ്പെടുത്തു