എന്നെ അറിയാവുന്നവർ തന്നെയായിരുന്നു,രാത്രി അരിവാളും കത്തിയും പിടിച്ച് ഞങ്ങളെ വളഞ്ഞു ; കണ്ണൂരിൽ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ആര്യ ദയാൽ

ലോക്ക് ഡൗൺ കാലത്ത് വൈറലായ പെൺകുട്ടിയാണ് ആര്യ ദയാൽ. വ്യത്യസ്തമായ ഗാനങ്ങൾ ആലപിച്ചാണ് ആര്യ ദയാൽ ശ്രദ്ധ നേടിയത്. സഖാവ് എന്ന കവിത മനോഹരമാക്കിയതും ആര്യയുടെ ശബ്ദമായിരുന്നു. ആര്യ ദയാൽ കർണാടിക് സംഗീതവും പോപ്പും മിക്സ് ചെയ്ത് പാടിയ ഗാനം വൈറലായിരുന്നു. അമിതാബ് ബച്ചൻ വരെ ആ ഗാനം ഷെയർ ചെയ്തിരുന്നു. പിന്നീട് ആര്യ വീഡിയോ ആൽബവും പുറത്തിറക്കി. എന്നാൽ വീഡിയോ ചിത്രീകരണത്തിനിടയിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയാണ് താരമിപ്പോൾ.

കിംഗ് ഓഫ് മൈ കൈന്റ എന്ന മ്യൂസിക് ആൽബം ചിത്രീകരിക്കാനായി കണ്ണൂരിൽ എത്തിയപ്പോഴാണ് ആര്യയ്ക്ക് ദുരനുഭവം ഉണ്ടായത്. ആൽബത്തിൽ രാത്രി നടന്നു പോകുന്ന രംഗം ചിത്രീകരിക്കാനുണ്ടായിരുന്നു. അതിനായി രാത്രി ചിത്രീകരണം തുടങ്ങിയപ്പോൾ കുറെ പേര് വന്ന് ഞങ്ങളെ വളഞ്ഞു. അരിവാളും കത്തിയും പിടിച്ചാണ് അവർ വന്നത്. രാത്രി സ്ത്രീയും പുരുഷന്മാരും ക്യാമറയുമൊക്കെയായി വന്നാൽ ഞങ്ങൾ മറ്റെന്ത് വിചാരിക്കണമെന്നും അവർ ചോദിച്ചു. എന്നെ അറിയാവുന്നവർ തന്നെയായിരുന്നു അന്ന് പ്രശ്നമുണ്ടാക്കിയത് എന്നും ആര്യ ദയാൽ പറയുന്നു. ഒരു പെൺകുട്ടി ആയതുകൊണ്ടാണ് ഇതൊക്കെ നേരിടേണ്ടി വരുന്നതെന്നും ആര്യ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു