ടിനി ടോമിനെ പരിപാടികൾക്ക് അതിഥിയായി വിളിക്കരുത്,അയാൾ കാരണം എനിക്ക് നഷ്ടപെട്ടത് ; വൈറൽ കുറിപ്പ്

ചലച്ചിത്രതാരം ടിനിടോമിനെ കുറിച്ചുള്ള അനുഭവം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാവുകുന്നു. എറണാകുളം സ്വദേശിയായ ജോളി ജോസഫ് ആണ് കുറിപ്പ് പങ്കുവെച്ചത്. പ്രശസ്ത സിനിമ താരം ടിനിടോമിനെ പരിപാടികളിൽ മുഖ്യാതിഥിയായി ക്ഷണിച്ചത് കാരണം പണച്ചിലവും അലച്ചിലുമുണ്ടെയെന്നാണ് ജോളി ജോസഫ് കുറിപ്പിൽ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.

പ്രശസ്ത നടൻ ടിനിടോമിനെ മുഖ്യാതിഥിയായി ക്ഷണിക്കരുത് …!
കാക്കനാടിലുള്ള ഭാവൻസ് ആദർശ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയായിരുന്ന എന്റെ മൂന്നാമത്തെ മകൾ രേഷ്മക്കു നടൻ ടിനിടോം ” Best Student ” സമ്മാനം കൊടുക്കുന്നതാണ് ഫോട്ടോ …! അന്നവൾക്കു അദ്ദേഹം പറഞ്ഞു കൊടുത്ത ഏറ്റവും വലിയ ഉപദേശം നന്നായി പഠിക്കണം എന്നായിരുന്നത്രെ ..ഉപദേശം അക്ഷരം പ്രതി അനുസരിച്ച എന്റെ മോള് ഇപ്പോൾ അയർലണ്ടിലെ ഡബ്ലിനിൽ എംഫിൽ ചെയ്യുകയാണ് …! ഈ മനുഷ്യൻ കാരണം എന്തുമാത്രം അലച്ചിലും പണച്ചിലവുണ്ടെന്നറിയാമോ ?

എന്റെ പടങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടന്നത് വാസ്തവം തന്നെ , പക്ഷെ ടിനിടോമിനെ മുഖ്യാതിഥിയായി പ്രത്യേകിച്ച് സ്കൂളുകളിൽ ക്ഷണിക്കരുത് … അദ്ദേഹം വരും , ചിരിക്കും , ചിരിപ്പിക്കും , ചിന്തിപ്പിക്കും, ഉപദേശിക്കും ….പിന്നെ പിള്ളാര് പഠിക്കും , മാതാപിതാക്കളായ നമ്മുക്ക് പണീം കിട്ടും ,തീർച്ച.