ആരാധകരെ ഞെട്ടിച്ച് ആലിയ ഭട്ട് ; അതീവ ഗ്ലാമറസ്സ് ലുക്കിൽ താരം

ചലച്ചിത്ര താരങ്ങളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സർവ്വസാധാരണമാണെങ്കിലും ഇപ്പോൾ താരങ്ങൾ കൂടുതലും പങ്കുവെയ്ക്കുന്നത് തങ്ങളുടെ ബിക്കിനി ധരിച്ച അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ബോളിവുഡ് താരം അലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ബിക്കിനി ധരിച്ച് വെള്ളത്തിനടിയിൽ ഒരു മത്സ്യ കന്യകയെപ്പോലെ നീന്തി തുടിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ ഹോട്ട് ആയിട്ടുണ്ടെന്ന് ആരാധകർ ചിത്രങ്ങൾക്ക് കമന്റ് നൽകുന്നുണ്ട്.

അലിയ ഭട്ട് സാധാരണഗതിയിൽ ഗ്ലാമറസ് ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറില്ല. ആദ്യമായാണ് ഇത്രയും ഗ്ലാമറസ്സ് ആയി താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് അതിനാൽ തന്നെ ആരാധകർ ചിത്രങ്ങൾക്ക് വലിയ പിന്തുണയാണ് നൽകിയത്. വോഗ് മാസികയ്ക്ക് വേണ്ടിയാണ് താരം അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് നടത്തിയത്. പല പോസിലുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

അലിയ ഭട്ടിനെ ഇതുവരെ കാണാത്ത ലുക്കിൽ കാണുന്നതിനാൽ ആരധകർ വളരെ ആവേശത്തിലാണ് ചിത്രങ്ങളോട് പ്രതികരിച്ചത്. ബോളിവുഡ് സിനിമാ ലോകവും അലിയ ഭട്ടിന്റെ ഈ മാറ്റം കണ്ട് ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.

ഗ്ലാമറസ്സ് വേഷങ്ങളിലേക്ക് മാറാനുള്ള ചുവട് വയ്പ്പായും ബോളിവുഡ് സിനിമാ ലോകം ഇതിനെ കാണുന്നു. സുന്ദരിയായ മത്സ്യ കന്യക എന്ന് തുടങ്ങി സ്വപ്നങ്ങളിലെ രാജകുമാരി എന്ന് വരെ ആരാധകർ ചിത്രത്തിന് കമന്റുകൾ നൽകുന്നു.

അഭിപ്രായം രേഖപ്പെടുത്തു