ടീച്ചർ ആയതിൽ സന്തോഷം ; ചിത്രങ്ങൾ പങ്കുവെച്ച് ഷംന കാസീം

മലയാളത്തിൽ ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് ഷംന കാസീം. മികച്ച അഭിനേതാവ് എന്നതിന് പുറമെ മികച്ച ഡാൻസർ കൂടിയാണ് താരം. സ്റ്റേജ് ഷോകളിലെ നിറ സാന്നിധ്യമായ ഷംന കാസീം അമൃത ടിവിയിൽ നടന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. പൂർണ എന്ന പേരിലാണ് താരം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 2004 ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. അഭിനേതാവും മോഡലുമായ ഷംന നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഷംന കാസീം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം ശ്രദ്ധ ഇപ്പോൾ നേടുകയാണ്. സ്‌കൂൾ ടീച്ചറുടെ വേഷത്തിലാണ് പുതിയ ഫോട്ടോ ഷൂട്ടിൽ ഷംന കാസീം പ്രത്യക്ഷപ്പെടുന്നത്. പിങ്ക് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിട്ടുള്ളത്. കയ്യിൽ ഒരു വടിയുമായി സ്‌കൂൾ ടീച്ചറുടെ മുഖഭാവത്തോടെ നിൽക്കുന്ന ഷംന കാസിമിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. തെലുഗ് സിനിമയുടെ ഷൂട്ടിങ്ങിനിടെ പകർത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. തെലുഗ് ടീച്ചർ ആയതിൽ സന്തോഷമെന്നും താരം പറയുന്നു. വാർത്തകളിൽ നിറയാത്ത താരം കുറച്ച് നാൾ മുൻപ് വിവാദ വാർത്തകളിൽ ഇടം നേടിയിരുന്നു. വിവാഹ ആലോചനയുമായി എത്തിയ സംഘം ഷംന കാസീമിനെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചിരുന്നു. മറ്റൊരാളുടെ പേര് പറഞ്ഞ് വിവാഹ ആലോചനയുമായി എത്തിയ ആളുകൾ ചേർന്ന് ഷംനയിൽ നിന്നും പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് ഷംന കാസിമും കുടുംബവും പോലീസിൽ പരാതി നൽകുകയും തട്ടിപ്പ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു