എന്നെ അങ്ങനെ കാണരുത്,വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കാൻ ആർക്കും അവകാശമില്ല ; നിമിഷ സജയൻ പറയുന്നു

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരമാണ് നിമിഷ സജയൻ. ശ്രീജ എന്ന കഥാപാത്രത്തെയാണ് താരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡും താരത്തിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. അഭിനയത്തിന് പുറമെ കലാ കായിക രംഗങ്ങളിലും നിമിഷ കഴിവ് തെളിയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ മാർഷ്യൽ ആർട്സ് പഠിച്ചിട്ടുള്ളതായും നിമിഷ പറയുന്നു.

ആദ്യ സിനിമ കൊണ്ട് തന്നെ മലയാളത്തിലെ മുൻ നിര നടിമാരോടോപ്പമെത്താൻ നിമിഷ സജയന് സാധിച്ചു. ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മംഗല്യം തന്തുനാനേന, ചോല, തുറമുഖം, നാൽപത്തിയൊന്ന്, ജിന്ന്, ബഹാർ,സ്റ്റാൻഡ് അപ്പ്‌ ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ തുടങ്ങിയ ചിത്രങ്ങളിലും താരം ഇതിനോടകം അഭിനയിച്ചു. മലയാളിയാണെങ്കിലും നിമിഷ ജനിച്ചതും പഠിച്ചതുമെല്ലാം മുംബൈയിലാണ് അതുകൊണ്ടു തന്നെ ഗ്രാമീണ സൗന്ദര്യത്തിനപ്പുറം മോഡേൺ ആയി നടക്കാനാണ് നിമിഷയ്ക്ക് ഇഷ്ടമെന്ന് നിമിഷ പറയാറുണ്ട്. എങ്കിലും മേക്കപ്പിൽ വലിയ താൽപ്പര്യം തനിക്കില്ലെന്നും മെയ്ക്കപ്പ് ഇടാറില്ലെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരോടായി പറഞ്ഞ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത് . തന്നെ ഒരു സെലിബ്രെറ്റി ആയി ആരും കാണരുതെന്നും അങ്ങനെ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും നിമിഷ പറയുന്നു. തന്റെ വ്യക്തി ജീവിതം നോക്കി ആരും ഇഷ്ട്ടപെടെണ്ട എന്നും ചെയ്യുന്ന കഥാപാത്രങ്ങളെ ഇഷ്ടപെട്ടാൽ മതിയെന്നും നിമിഷ പറയുന്നു. തന്റെ അഭിനയത്തെ കുറ്റം പറയാം പക്ഷെ തന്റെ പേഴ്‌സണൽ ജീവിതത്തെ കുറിച്ച് സംസാരിക്കാൻ ആർക്കും അധികാരമില്ലെന്നും നിമിഷ പറയുന്നു. മാലിക്ക്,നായാട്ട് എന്നിവയാണ് നിമിഷയുടെ പുതിയ ചിത്രങ്ങൾ. ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്ന മാലിക്കിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു