രജിത്ത് കുമാറിനോടുള്ള ശത്രുത മാറിയില്ലേ ? : ബിഗ്‌ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥികൾ വെബ് സീരിസുമായി രംഗത്ത്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. മലയാളത്തിൽ ഇതിനോടകം രണ്ട് ബിഗ്‌ബോസ് സീസണുകളാണ് കടന്ന് പോയത്. മൂന്നാം സീസൺ ഇപ്പോൾ സംപ്രേക്ഷണം ചെയ്ത് കൊണ്ടരിക്കുകയാണ്. ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥികൾ ചേർന്ന് പുതിയ വെബ് സീരിസിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായ ഫുക്രു, സുരേഷ് കൃഷ്‍ണന്‍, ആര്‍ ജെ രഘു, അലസാന്‍ഡ്ര, വീണ നായര്‍, മഞ്ജു പത്രോസ്, ആര്യ, പാഷാണം ഷാജി, രജിനി ചാണ്ടി, രേഷ്‍മ നായര്‍, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങളാണ് വെബ് സീരിസുമായി എത്തുന്നത്. 

പ്രമുഖ സംവിധായകർക്കൊപ്പം വർക്ക് ചെയ്ത് പരിചയമുള്ള സുരേഷ് കൃഷ്ണയാണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്. ബിഗ്‌ബോസിലെ മത്സരാർത്ഥി കൂടിയായിരുന്നു സുരേഷ് കൃഷ്ണൻ. ബിബി കമ്പനി എന്ന യുട്യൂബ് ചാനലിലൂടെയാണ് വെബ് സീരിസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വെബ് സീരിസിന്റെ ട്രെയ്‌ലർ മോഹൻലാലാണ് പുറത്തിറക്കിയത്.

അതേസമയം ബിഗ്‌ബോസ് സീസൺ രണ്ടിലെ മികച്ച മത്സരാർത്ഥിയായ രജിത്ത് കുമാറിനെ വെബ് സീരിസിൽ നിന്ന് ഒഴിവാക്കിയതാണോ എന്ന് പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ബിഗ്‌ബോസ് വീട്ടിൽ വച്ച് എല്ലാവരും കൂട്ടമായി ആക്രമിച്ച രജിത്ത് കുമാറിന് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ബിഗ്‌ബോസിൽ നിന്ന് പുറത്തിറങ്ങിയിട്ടും രജിത്ത് കുമാറിനോടുള്ള ശത്രുത മാറിയില്ലേ അയൽക്കൂട്ടം ടീമിന് എന്നാണ് പ്രേക്ഷർ ചോദിക്കുന്നത്.

കോവിഡ് വൈറസ് വ്യാപകമായതോടെ ബിഗ്‌ബോസ് സീസൺ രണ്ട് പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. സ്‌കൂൾ ടാസ്കിൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ച കാരണത്താൽ രജിത്ത് കുമാർ ബിഗ്‌ബോസ് സീസൺ രണ്ടിൽ നിന്നും പുറത്താക്കപ്പെട്ടിരുന്നു. എന്നാൽ തൊട്ട് പിറകെ കോവിഡ് പ്രതിസന്ധി മൂലം ഷോ അവസാനിപ്പിക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു