വിശ്വാസികൾക്ക് ഉള്ള പിന്തുണയോ ; തെരെഞ്ഞെടുപ്പ് ദിനത്തിൽ കറുപ്പുടുത്ത് മുദ്ര ധരിച്ച ചിത്രം പങ്കുവെച്ച് ഹരിശ്രീ അശോകൻ

RSS volunteers. (File Photo: IANS)

സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് പുരോഗമിക്കവേ കറുപ്പുടുത്ത ചിത്രം പങ്കുവെച്ച് ചലച്ചിത്ര താരം ഹരിശ്രീ അശോകൻ. ശബരിമല വിഷയം ചർച്ചയായ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ വിധി എഴുത്തവെയാണ് ഹരിശ്രീ അശോകൻ മുദ്ര ധരിച്ച് കറുപ്പുടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. ശബരിമല വിശ്വാസികൾക്കുള്ള പിന്തുണയാണോ ചിത്രം പങ്കുവെച്ചതിന് പിന്നിലെന്ന് വ്യക്തമല്ല.

അതേസമയം ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ തെരെഞ്ഞടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റോഡ് ഷോയിൽ ഹരിശ്രീ അശോകൻ പങ്കെടുത്തിരുന്നു. ഭരണ തുടർച്ച ഉണ്ടാകുമെന്നും ഹരിശ്രീ അശോകൻ പറഞ്ഞിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു