വർഗീയ പ്രചാരണങ്ങൾക്ക് പുല്ല് വില ; നവീന്‍ റസാക്കും ജാനകി ഓംകുമാറും പുതിയ ഡാൻസ് വീഡിയോയുമായി രംഗത്ത്

RSS volunteers. (File Photo: IANS)

വർഗീയവാദികൾ വിവാദമാക്കാൻ ശ്രമിച്ച വീഡിയോയ്ക്ക് പിന്നാലെ പുതിയ ഡാന്‍സ് വീഡിയോയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്‍ റസാക്കും ജാനകി ഓംകുമാറും. ക്ലബ്ബ് എഫ് എം ന്റെ വേദിയിലാണ് ഇരുവരും പുതിയ വീഡിയോയുമായി രംഗത്ത് വന്നത്. മോഹൻലാൽ ചിത്രമായ ആറാം തമ്പുരാനിലെ പാടി തൊട്ടിയിലേതോ എന്ന ഗാനത്തിന്റെ ഡിജെ വേര്ഷനിലാണ് ഇരുവരും ഡാൻസ് ചെയ്തത്.

നേരത്തെ പങ്കുവെച്ച ഡാൻസ് വീഡിയോയ്ക്കെതിരെ മതമൗലിക വാദികൾ രംഗത്ത് വരികയും വർഗീയ പരാമർശങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ വിവാദങ്ങളെ തീർത്തും വകവെയ്ക്കാതെയാണ് നവീന്‍ റസാക്കും ജാനകി ഓംകുമാറും പുതിയ ഡാൻസ് വീഡിയോയുമായി വീണ്ടും എത്തിയത്.

ബിജെപി സംഘപരിവാർ സംഘടനകളോട് വൈരാഗ്യം വച്ച് പുലർത്തുന്ന തീവ്ര ഹിന്ദു നിലപാടുകൾ സ്വീകരിക്കുന്ന അഡ്വ കൃഷ്ണരാജാണ് നവീന്‍ റസാക്കിന്റെയും ജാനകി ഓംകുമാറിന്റെയും ഡാൻസ് വീഡിയോയ്ക്ക് എതിരെ വിദ്ദ്വേഷ പ്രസ്താവന നടത്തിയത്. അതേസമയം ബിജെപി നേതാവ് സന്ദീപ് വാര്യർ നവീന്‍ റസാക്കിനും ജാനകി ഓംകുമാറിനും പിന്തുണയുമായി എത്തി.