ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയിച്ച് സംയുക്ത വർമ്മ

RSS volunteers. (File Photo: IANS)

മലയാളികളുടെ പ്രിയ താരങ്ങളാണ് ബിജു മേനോനും സംയുക്താ വർമ്മയും. ഒരു കാലത്ത് മലയാളത്തിലെ മുൻനിര നായികമാരിലൊരാളായി തിളങ്ങി നിന്ന താരമാണ് സംയുക്തവർമ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും അവധിയെടുത്ത സംയുക്ത വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പരസ്യ ചിത്രത്തിലൂടെയാണ് സംയുക്ത തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. ഹരിതം ഫുഡ്‌സിന്റെ പുതിയ പരസ്യത്തിലാണ് വ്യത്യസ്തമായ ആറ് വേഷങ്ങളിൽ സംയുക്ത വർമ്മ അഭിനയിച്ചത്.

ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംയുക്ത വീണ്ടും അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ജയറാമിന്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ മലയാള സിനിമയിൽ എത്തുന്നത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും സംയുക്ത വർമ്മയെ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മേഘമൽഹാർ,മധുര നൊമ്പരക്കാറ്റ്,മഴ,തെങ്കാശിപ്പട്ടണം, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സംയുക്ത അവസാനമായി അഭിനയിച്ച മലയാളചിത്രം കുബേരനാണ്.

ശിവഭക്തയായ സംയുക്ത വർമ്മ യോഗ ചെയ്യുന്ന ചിത്രങ്ങൾ ഈ അടുത്ത കാലത്ത് വൈറലായിരുന്നു. പരസ്യ ചിത്രത്തിൽ അഭിനയിച്ചതോടെ വീണ്ടും സിനിമയിൽ സജീവമാകുകയാണോ എന്ന് ആരാധകരും ചോദിക്കുന്നുണ്ട്. എന്നാൽ സംയുക്ത വർമ്മ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെങ്കിലും. സിനിമയിലേക്ക് തിരിച്ച് വരുന്നതിനുള്ള സൂചനയായാണ് ആരാധകർ ഈ പരസ്യ ചിത്രത്തെ കാണുന്നത്.