കണിക്കൊന്ന കൊണ്ട് മാറിടം മറച്ച് ഫോട്ടോഷൂട്ട് ; വൈറലായ ചിത്രം വിവാദമാകുന്നു

ഏത് വിശേഷ ദിവസങ്ങളാവട്ടെ ഫോട്ടോഷൂട്ടുകൾ ഇല്ലാതെ ഒരെണ്ണം പോലും കടന്ന് പോകില്ല എന്നാതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഓണമായാലും,വിഷുവായാലും,സ്വാതന്ത്രദിനമായാലും,ക്രിസ്സ്മസ്സ് ആയാലും, വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ദിവസങ്ങൾക്ക് മുൻപേ വൈറലാകും. കൂടുതലും പെൺകുട്ടികളാകും ഇത്തരം വൈറൽ ചിത്രങ്ങളിലെ മോഡലുകൾ. ക്രിസ്മസിന് മുൻപ് ബിക്കിനി ധരിച്ച ക്രിസ്മസ് പപ്പയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. ഇപ്പോഴിതാ വിഷു ദിനത്തിന് രണ്ടു ദിവസം മുൻപ് പുറത്ത് വന്ന ചിത്രം വൈറലായിരിക്കുകയാണ്.

വിഷുവിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കണിക്കൊന്ന. വിഷുവിനെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് കടന്ന് വരുന്നത് കണിക്കൊന്ന തന്നെയാണ്. വിഷുവിനായി ഫോട്ടോഷൂട്ട് ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫർമാർ കണികൊന്നയുമായി ബന്ധപ്പെട്ട പശ്ചാത്തലമാകും ഫോട്ടോഷൂട്ടിന് വേണ്ടി ഒരുക്കുക. എന്നാൽ ഇത്തവണ വൈറലായ ചിത്രത്തിലെ മോഡൽ തന്റെ മാറിടങ്ങൾ മറയ്ക്കാനാണ് കണിക്കൊന്ന ഉപയോഗിച്ചിരിക്കുന്നത്. മേൽ വസ്ത്രം ഒഴിവാക്കി പകരം കണിക്കൊന്ന കൊണ്ട് മാറ് മറയ്ക്കുന്നതിലൂടെ ഫോട്ടോഗ്രാഫർ എന്ത് സന്ദേശമാണ് ചിത്രത്തിലൂടെ നൽകുന്നതെന്ന് വ്യക്തമല്ല.

അതേസമയം ഇത്തരം ഫോട്ടോഷൂട്ടിനെതിരെ നിരവധി ആളുകൾ വിമർശനവുമായി രംഗത്ത് വന്നു. വൈറലാകാൻ എന്തും കാണിക്കുന്ന തരത്തിലേക്ക് ഫോട്ടോഗ്രാഫർമാരും മോഡലുകളും മാറിയെന്ന് ആളുകൾ പറയുന്നു. എന്ത് വൃത്തികേട് കാണിച്ചിട്ടായാലും വൈറലായത് മതി എന്നാണ് അവരുടെ ലക്ഷ്യമെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു.