കാണുന്നവർക്ക് എന്ത് തോന്നും, കുറേകാലം സിനിമയിൽ നിന്ന് പോലും മാറ്റി നിർത്തപെട്ടു, ഇതിന്റെ പേരിൽ വിഷയങ്ങൾ ഉണ്ടാവരുത് ; ബിഗ്‌ബോസ് താരം സൂര്യയ്‌ക്കെതിരെ മണികുട്ടന്റെ മാതാപിതാക്കൾ രംഗത്ത്

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ മൂന്ന് പുരോഗമിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെ വന്ന് ബിഗ്‌ബോസ് നിയമങ്ങൾ തെറ്റിച്ചെന്ന് ആരോപിച്ച് സജിന ഫിറോസ് പുറത്തായതോടെ ബിഗ്‌ബോസ് വീട്ടിൽ താൽക്കാലിക സമാധാനാന്തരീക്ഷം വന്നിരിക്കുകയാണ്. നിലവിൽ നന്നായി ഗെയിം കളിക്കുന്നത് മണിക്കുട്ടനാണെന്നും റിയൽ ആയി നിൽക്കുന്നത് ഋതു മന്ത്ര മാത്രമാണെന്ന് പ്രേക്ഷകർ പറയുന്നു. അതേസമയം മണികുട്ടനെ പ്രണയിക്കുന്ന സൂര്യക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മണികുട്ടന്റെ മാതാപിതാക്കൾ.

ബിഗ് ബോസ് വീട്ടിൽ ഏറ്റവും ദുർബലയായ മത്സരാർഥിയാണ് സൂര്യ. എലിമിനേഷനായിൽ തുടർച്ചയായി എത്തിയതോടെ. തുടരെ തുടരെ മണികുട്ടനെ ഇഷ്ടമാണെന്ന് ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞിരുന്നു. മണികുട്ടനോടും തന്റെ പ്രണയം സൂര്യ തുറന്ന് പറഞ്ഞെങ്കിലും മറുപടി നൽകാതെ മണിക്കുട്ടൻ ഒഴിഞ്ഞ് മാറുകയായിരുന്നു. സൂര്യയുടെ പ്രണയ പരവശയായ രംഗങ്ങൾ അരോചകമായി തോന്നുന്നതായി പ്രേക്ഷകരും പറഞ്ഞതോടെയാണ് മണികുട്ടന്റെ മാതാപിതാക്കൾ സൂര്യക്കെതിരെ രംഗത്തെത്തിയത്.

മുപ്പത്തിനാല് വയസുള്ള കൊച്ചാണ് സൂര്യ. പക്വതയോടെയല്ലേ കാര്യങ്ങളെ കാണേണ്ടത് ഏത് നേരവും മണികുട്ടന്റെ പുറകെ പോകുകയും ക്യാമറയ്ക്ക് മുന്നിൽ കരയുകയും മണിക്കുട്ടനെ കുറിച്ച് പറയുകയും ചെയ്യുന്നത് നല്ലതാണോ, കാണുന്നവർക്ക് എന്താണ് തോന്നുകയെന്നും മണിക്കുട്ടന്റെ മാതാപിതാക്കൾ ചോദിക്കുന്നു.

മണിക്കുട്ടൻ ചില സമയങ്ങളിൽ വളരെ കുനിഞ്ഞിരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് മനസിലാകും അവൻ എന്തോ പ്രയാസത്തിലാണെന്ന്. കുറേകാലം സിനിമയിൽ നിന്ന് പോലും മാറ്റി നിർത്തപെട്ടു ഒരു വിധത്തിലാണ് സിനിമയിൽ തുടരുന്നത്. ഇനി ഇതിന്റെ പേരിൽ ഒരു വിഷയം ഉണ്ടാവരുത് എന്നും മണികുട്ടന്റെ മാതാപിതാക്കൾ പറയുന്നു.

സൂര്യയോട് ഇഷ്ടമല്ലെന്ന് അവൻ പറയാത്തത് അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയായിരിക്കും. അവൻ വിഷമിക്കുമ്പോൾ ആണ് സാധാരണ കുനിഞ്ഞ് ഇരിക്കാറുള്ളത്. ഞങ്ങൾക്ക് ഇപ്പോഴും സ്വന്തമായി വീടില്ല. വിവാഹത്തിന്റെ കാര്യം പറയുമ്പോൾ അവൻ വീടിന്റെ കാര്യമാണ് പറയാറെന്നും മണികുട്ടന്റെ ‘അമ്മ പറയുന്നു. ബിഗ്‌ബോസ് വീട്ടിലെ എല്ലാവരോടും അവൻ സ്നേഹത്തിലാണ് പെരുമാറുന്നത്.

സൂര്യയോടും ആ സ്നേഹം മാത്രമാണ് കാണിക്കുന്നത്. പലരും തന്നോട് ഇപ്പോൾ ചോദിക്കുന്നത് മണികുട്ടനും സൂര്യയും തമ്മിൽ വിവാഹിതരാകുമോ എന്നാണ്. ചുമ്മാ ഒരു പെൺകൊച്ച് ക്യമറയ്ക്ക് മുൻപിൽ ഇങ്ങനൊക്കെ കാണിച്ചാൽ അതൊക്കെ വാസ്തവമായാണോ കാണേണ്ടത്. ആൺകുട്ടികളുടെ മനസും നമ്മൾ നോക്കണ്ടേ എന്ന് മണികുട്ടന്റെ ‘അമ്മ പറയുന്നു.

സൂര്യയെ ഞങ്ങൾക്ക് മുൻപരിചയം ഇല്ല. മകന്റെ കൂടെ അഭിനയിച്ചിട്ടുള്ള കാര്യം ഞങ്ങൾ അറിയുന്നത് ഇപ്പോഴാണ്. വിവാഹമൊക്കെ തീരുമാനിക്കാൻ ആയിട്ടില്ല ആദ്യം ഗെയിം ഷോ കഴിയട്ടെ അവന് ഇഷ്ടമാണെങ്കിൽ അത് നടക്കും ഇപ്പോൾ അതൊന്നും ചിന്തിക്കാനേ ആയിട്ടില്ല എന്നും മണികുട്ടന്റെ മാതാപിതാക്കൾ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു