തനിക്കൊണം കാണിച്ചല്ലേ,പ്രതീക്ഷിച്ചിരിക്ക്യായിരുന്നു ഇത് ; അമ്പിളി ദേവിക്ക് എന്ത് പറ്റിയെന്ന് ആരാധകർ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമ്പിളി ദേവി സിനിമയിലും സീരിയലിലും തിളങ്ങിയ താരം. നൃത്ത വേദികളിലും സജീവ സാന്നിധ്യമായിരുന്നു. സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം,മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും,ഹരിഹരൻ പിള്ള ഹാപ്പിയാണ് തുടങ്ങിയ ചിത്രങ്ങളിൽ അമ്പിളി ദേവി അഭിനയിച്ചു. കൂടാതെ മലയാളത്തിലെ നിരവധി സീരിയലുകളിലും പ്രധാന വേഷങ്ങളിൽ അമ്പിളി തിളങ്ങി.

2009 ൽ തിരുവനന്തപുരം സ്വദേശിയും സിനിമ,സീരിയൽ ക്യാമറാമാനുമായ ലോവലുമായുള്ള വിവാഹം നടന്നു . വിവാഹത്തിന് ശേഷം അഭിനയ ജീവിതം അവസാനിപ്പിച്ച അമ്പിളി ദേവിയെ പിന്നീട് വിവാഹ മോചന വർത്തയിലൂടെയാണ് മലയാളികൾ വീണ്ടും കാണുന്നത്. ദാമ്പത്യ ജീവിതത്തിലെ പരാജയം ലോവലുമായുള്ള വിവാഹമോചനത്തിന് വഴിവെച്ചു. വിവാഹ മോചനത്തിന് ശേഷവും അമ്പിളി അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല.

അമ്പിളി ദേവി പിന്നീട് വാർത്തകളിൽ നിറഞ്ഞത് രണ്ടാം വിവാഹത്തോടെയാണ്. മലയാളത്തിന്റെ സൂപ്പർതാരം ജയന്റെ സഹോദരന്റെ മകനും സീരിയൽ നടനുമായ ആദിത്യനെ വിവാഹം ചെയ്ത് അമ്പിളി ദേവി വാർത്തകളിൽ ഇടം നേടി. ആദ്യ വിവാഹമോചനം നേടി പത്ത് വർഷത്തിന് ശേഷമാണ് ആദിത്യനുമായുള്ള വിവാഹം നടക്കുന്നത്.

ഇപ്പോഴിതാ അമ്പിളിദേവി ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയും അതിന് താഴെ വന്ന കമന്റും ചർച്ചയാവുകയാണ്. കഥയറിയാതിന്ന് സൂര്യൻ സ്വർണ താമരയെ കൈ വെടിഞ്ഞു എന്ന പാട്ടിന്റെ വരികളാണ് അമ്പിളി ദേവി പങ്കുവെച്ചത് കൂടാതെ ജീവിതം എന്ന് തലക്കെട്ടും അമ്പിളി അതിന് നൽകിയിരുന്നു. ആദിത്യൻ എന്നാൽ സൂര്യൻ ആണെന്നും താമര അമ്പിളി ആണെന്നും ആദിത്യൻ അമ്പിളിയെ കൈവിട്ടെന്നുമാണ് ആരാധകർ പറയുന്നത്.

ആഹാ സേട്ടന്‍ തനിക്കൊണം കാണിച്ചല്ലേേ. പ്രതീക്ഷിച്ചിരിക്ക്യായിരുന്നു ഇത്.
എന്‍റെ കുഞ്ഞേ, നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയണം. എല്ലാര്‍ക്കും ജീവിതത്തില് നല്ലകാലോം കഷ്ടകാലോം ഉണ്ടാവില്ലേ, അതില് അമ്പിളീടേം കുടുംബത്തിന്‍റേം ആ കഷ്ടകാലം തീര്‍ന്നൂന്ന് കരുതിയാ മതി. ഇനി കുട്ടിക്ക് നല്ലതേ വരൂ. എന്നും ആരാധകർ കമന്റ് നൽകിയിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു