എന്നെ ചേർത്ത് പിടിക്കുന്ന കരുത്ത് എന്റെ പൊന്നോമനയുടെ അമ്മ ; വിവാഹ വാർഷികത്തിന് സുപ്രിയയെ കുറിച്ച് പൃഥ്വിരാജ്

മലയാളി പ്രേക്ഷകരുടെ മനം കവർന്ന താര ദമ്പതികളാണ് പൃഥിരാജും ഭാര്യ സുപ്രിയയും. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനൊപ്പം സന്തോഷ നിമിഷങ്ങൾ ചിലവഴിക്കാൻ ശ്രമിക്കുന്ന നല്ലൊരു ഹൃഹനാഥൻ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകർക്കായി പങ്കുവെയ്കാറുമുണ്ട്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയയും മകൾ അലംകൃതയും ആഘോഷ ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടാറുണ്ട്.

ഇപ്പൊഴിത സ്വന്തം വിവാഹ വാർഷികദിനത്തിൽ സുപ്രിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇരുവരുടെയും പത്താമത്തെ വിവാഹ വാർഷികമായിരുന്നു ആഘോഷിച്ചത്. പത്താമത്തെ വിവാഹവാർഷികം എന്നതിനപ്പുറം പ്രണയ സാഫല്യത്തിന്റെ പത്ത് വർഷങ്ങൾ കൂടിയാണ് ഇരുവർക്കും ഈ വിവാഹവാര്ഷിക ദിനം. എന്നാൽ തിരക്കുകൾ കാരണം പൃഥ്വിരാജിന് വീട്ടിലെത്താൻ സാധിച്ചില്ല. ഭാര്യ, ബെസ്റ്റ് ഫ്രണ്ട്, സോൾമേറ്റ് എന്നിവ ഒന്നിച്ചു കിട്ടുക എന്നത് വലിയ ഭാഗ്യം തന്നെയാണെന്ന് സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറയുന്നു.

എന്നെ ചേർത്ത് പിടിക്കുന്ന കരുത്ത് എന്റെ പൊന്നോമനയുടെ അമ്മ. കഴിഞ്ഞ പത്തുവർഷമായി എന്നെ സഹിക്കുന്ന ഈ സ്ത്രീക്ക് ഒരു മെഡൽ കൊടുക്കേണ്ടതുണ്ട്.ഐ ലവ് യു സുപ്സ് എന്നുപറഞ്ഞായിരുന്നു പൃഥ്വി സുപ്രിയയ്ക്ക് ആശംസകൾ അറിയിച്ചത്. കഴിഞ്ഞ പത്തുവർഷമായി ദമ്പതികൾ എന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും നാം ഒന്നിച്ചു വളർന്നു എന്നാണ് സുപ്രിയ ഫേസ്ബുക്കിൽ കുറിച്ചത്.

ആടുജീവിതത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കിലാണ് ഇപ്പോൾ പൃഥ്വി. പ്രിയതമനില്ലാത്ത ആദ്യത്തെ വിവാഹവാർഷികമാണിതെന്നു സുപ്രിയ പറയുന്നു. സുപ്രിയയുടെയും പൃഥ്വിരാജിന്റേയും പോസ്റ്റുകൾ ഇതിനോടകം തന്നെ വയറലായി മാറിയിരിക്കുകയാണ്. നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചു.