നല്ല പ്രായത്തിൽ ലഭിക്കാത്തത് ഈ പ്രായത്തിൽ എന്തിനാ, വിവാഹമെന്നൊരു അബദ്ധം ഇനി ചെയ്യില്ല ; നിഷാ സാരംഗ് പറയുന്നു

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഷ സാരംഗ്. നിരവധി സീരിയലുകളിൽ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രമാണ് നിഷാ സാരംഗിന് പ്രേക്ഷക പ്രീതി നേടികൊടുത്തത്. സീരിയലിന് പുറമെ അഗ്‌നിസാക്ഷി,രാവണപ്രഭു,ഹരിഹരൻപിള്ള ഹാപ്പിയാണ്, വജ്രം,മഞ്ഞ് പോലൊരു പെൺകുട്ടി തുടങ്ങി നിരവധി സിനിമകളിലും നിഷാ സാരംഗ് അഭിനയിച്ചിട്ടുണ്ട്. നിഷാ സാരംഗിന് ജനപ്രീതി നേടിക്കൊടുത്ത ഉപ്പും മുളകും സീരിയൽ അവസാനിപ്പിച്ചെങ്കിലും താരമിപ്പോൾ വെബ് സീരീസിൽ സജീവമായിരിക്കുകയാണ്.

നിഷ ചെറിയ പ്രായത്തിൽ തന്നെ ബന്ധു കൂടിയായ യുവാവിനെ വിവാഹം ചെയ്യുകയും തുടർന്ന് വിവാഹ ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. ആ ബന്ധത്തിലെ രണ്ട് പെൺമക്കളിൽ ഒരാൾ വിവാഹം കഴിഞ്ഞു . മറ്റൊരാൾ നിഷയോടോപ്പമാണ് താമസം. നിഷാ സാരംഗ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്ത ഇടയ്ക്ക് ഓൺലൈൻ മാധ്യമങ്ങളിൽ വരാറുണ്ട്. അതിനെ കുറിച്ച് നിഷാ സാരംഗ് പറയുന്നത് വിവാഹമെന്നൊരു അബദ്ധം തൻ ഇനി ചെയ്യില്ല എന്നാണ്. ഭാവിയെ കുറിച്ച് അറിയാത്തത് കൊണ്ട് ഇനിയൊരു കല്ല്യാണം കഴിക്കാൻ ഇടവരരുതേ എന്നാണ് പ്രാർത്ഥിക്കാറുള്ളതെന്നും നിഷ സാരംഗ് പറയുന്നു.

മക്കൾ ചെറുതായിരുന്നപ്പോൾ മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നു. അന്ന് വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത് മക്കൾക്ക് നല്ലൊരു അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചിരുന്നു. പക്ഷെ അന്ന് അത് സാധ്യമായില്ല. നല്ല പ്രായത്തിൽ ലഭിക്കാത്തത് ഈ പ്രായത്തിൽ എന്തിനാ ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. ഈ പ്രായത്തിൽ വിവാഹം കഴിച്ച് വേണ്ടാത്ത ഏടാകൂടത്തിൽ ചാടണൊ എന്നും നിഷാ സാരംഗ് ചോദിക്കുന്നു.