പുറത്ത് മഴ അകത്ത് തണുപ്പ് ട്രെയിൻ യാത്രയ്ക്കിടയിൽ അർജുൻ തന്നെ കെട്ടിപിടിച്ചു ; അർജുൻ പ്രപ്പോസൽ ചെയ്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ദുർഗ കൃഷ്ണ

നവാഗതനായ പ്രദീപ്‌ എം നായർ തിരക്കഥ എഴുതി സംവിധാനം ചെയ്ത വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദുർഗ്ഗാ കൃഷ്ണ. നടി എന്നതിനപ്പുറം ഒരു നർത്തകികൂടിയാണ് ദുർഗ്ഗ. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ദുർഗ കൃഷ്ണ അഭിനയിച്ചു. കുട്ടിമാമ, പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കിങ് ഫിഷ് തുടങ്ങിയവയാണ് ദുർഗ കൃഷ്ണയുടെ മലയാള ചിത്രങ്ങൾ.

അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന റാം എന്ന മോഹൻലാൽ ചിത്രത്തിലാണ് ദുർഗ കൃഷ്ണ അവസാനമായി അഭിനയിച്ചത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം തൃഷയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിവാഹത്തിന് തൊട്ട് മുൻപ് അഭിനയ ജീവിതത്തിൽ നിന്നും അവധിയെടുത്തിരിക്കുകയാണ് താരം. ഈ കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു ദുർഖ കൃഷ്ണയുടെ വിവാഹം നടന്നത്. സിനിമ നിർമ്മാതാവായ അർജുൻ രവീന്ദ്രനെ നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദുർഖ സ്വന്തമാക്കിയത്. വിവാഹത്തിന് മുൻപുള്ള സേവ് ദി ഡേറ്റ് ചിത്രങ്ങൾ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചത് വൈറലായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്കായി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അർജുൻ രവീന്ദ്രനുമായുള്ള പ്രണയത്തെക്കുറിച്ചും, അർജുൻ തന്നെ പ്രൊപ്പോസ് ചെയ്തതിനെ കുറിച്ചും തുറന്ന് പറയുകയാണ് താരം. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു മുഹൂർത്തം നടന്നതെന്ന് ദുർഖ പറയുന്നു.

അന്നൊരു മഴയുള്ള ദിവസമായിരുന്നു അർജുനും താനും കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. എസി കോച്ചിൽ താനും അർജുനും മാത്രം. രാത്രി ഒൻപത് മണി കഴിഞ്ഞപ്പോൾ ട്രെയിൻ തൃശൂരിലെത്തി പുറത്ത് നല്ല മഴയായതിനാൽ അകത്ത് നല്ല തണുപ്പായിരുന്നു. ഇതിനിടയിൽ അർജുൻ തന്നെ കെട്ടിപിടിച്ച് കവിളിൽ ഒരു ഉമ്മ തന്നു. എന്നിട്ട് ചെവിയിൽ ഐ ലൗ യു ദുർഗ എന്ന് പറഞ്ഞു. അർജുന്റെ പ്രപ്പോസൽ ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ പാകചെന്നും ഇപ്പോഴും എന്റെ ചെവിയിൽ അർജുൻ മന്ത്രിച്ചത്‌ കേൾക്കുന്നു എന്നും ദുർഖ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു