മാളിൽ വെച്ച് നിലവിളിച്ചപ്പോൾ ആളുകൾ ഓടിയെത്തി ; സീരിയൽ താരം സ്വാതി നിത്യാനന്ദ് പറയുന്നു

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സ്വാതി നിത്യാനന്ദ്. നിരവധി സീരിയലുകളിലൂടെ ശ്രദ്ധ നേടിയ സ്വാതി ഇപ്പോൾ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണം നേരിട്ട ആരതി എന്ന കഥാപാത്രത്തെയാണ് സ്വാതി സീരിയലിൽ അവതരിപ്പിക്കുന്നത്. ഈ അടുത്ത കാലത്താണ് സസ്വാതി വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ക്യാമറാമാൻ പ്രതീഷ് നെന്മാറയുമായുള്ള വിവാഹം നടന്നത്. വീട്ടുകാരറിയത്തെ നടന്ന വിവാഹം എന്ന രീതിയിൽ സ്വാതിയുടെ വിവാഹം വാർത്തകളിൽ ഇടം നേടിയിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ സ്വാതി നാമം ജപിക്കുന്ന വീട് എന്ന പാരമ്പരയ്ക്കായി ചെയ്‌യുന്ന മേയ്ക്കപ്പിനെ കുറിച്ച് തുറന്ന് പറയുകയാണിപ്പോൾ. വളരെ ബുദ്ധിമുട്ടിയാണ് ഇത്തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യുന്നതെന്ന് സ്വാതി പറയുന്നു. മലയാളത്തിൽ ആദ്യമായിട്ടാണ് പ്രോസ്തറ്റിക്ക് മെയ്ക്കപ്പ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്. മേക്കപ്പിന് മാത്രമായി മൂന്ന് മണിക്കൂർ സമയമെടുക്കും. മെയ്ക്കപ്പ് കഴുകി കളയാൻ ഒരു മണിക്കൂറും എടുക്കുമെന്ന് സ്വാതി പറയുന്നു.

അതെ ആരതി ഒരു ദുരന്തത്തെ അഭിമുകീകരിക്കാൻ പോകുകയാണെന്നും സ്വാതി പറയുന്നു. വളരെ ശ്രമകരമായാണ് ആരതി എന്ന കഥാപാത്രത്തിനായി താൻ മെയ്ക്കപ്പ് ചെയ്തത്. മെയ്ക്കപ്പ് ഇട്ട് കഴിഞ്ഞ് മൂന്ന് മണിക്കൂർ കൊണ്ട് മെയ്ക്കപ്പ് ഇളകി പോകുന്നതും വെല്ലുവിളിയായിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് തരത്തിലുള്ള മേയ്ക്കപ്പാണ് ചെയ്യേണ്ടി വന്നതെന്നും സ്വാതി പറയുന്നു.

സീരിയലിലെ പുതിയ രംഗം സെൻട്രൽ മാളിൽ വച്ചാണ് ഷൂട്ട് ചെയ്തത് ഞാൻ നിലവിളിച്ചപ്പോൾ ആളുകൾ ഓടിയെത്തി ഷൂട്ടിംഗ് ആണെന്ന് അറിയാതെയാണ് ആളുകൾ ഓടിക്കൂടിയത്. കൂടുതൽ പറഞ്ഞാൽ ആ രംഗങ്ങൾ കാണുന്നതിലെ പുതുമ നിങ്ങൾക്ക് നഷ്ടപ്പെടുമെന്നും സീരിയൽ കണ്ട് അഭിപ്രായം പറയണമെന്നും സ്വാതി നിത്യാനന്ദ് പറയുന്നു.