എല്ലാം മാറ്റിവെച്ച് പ്രകൃതിയിലേക്ക് ഇറങ്ങണം, മതിയാവോളം ആസ്വദിക്കണം ; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് അമേയ മാത്യു

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായി 2017ൽ പുറത്തിറങ്ങിയ ആട് 2 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അമേയ മാത്യു. കരിക്ക് വെബ് സീരിസിലൂടെയാണ് അമേയ കൂടുതൽ ശ്രദ്ധിക്കപെട്ടത്. കരിക്കിലെ ഭാസ്‌ക്കരൻപിള്ള ടെക്നോളോജിസ് എന്ന എപ്പിസോഡിലെ കഥാപാത്രം ഹിറ്റ് ആയതോടെയാണ് താരത്തിന്റെ സമയം തെളിഞ്ഞത്. ആട് ന് പുറമെ ഒരു പഴയ ബോംബ് കഥ, തിമിരം എന്നിചിത്രങ്ങളിലും അഭിനയിച്ചു.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തബിരുദവും നേടിയ അമേയ മോഡലിംഗ് രംഗത്തും സജീവമാണ്. ആകസ്മികമായിട്ടായിരുന്നു താരം അഭിനയരംഗത്തേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അമേയ തന്റെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്. സൈബർ ആക്രമണങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകാനും അമേയ ശ്രമിക്കാറുണ്ട്. ലോക്കഡോൺ കാലത്ത് തന്റെ ശരീരഭാരം കുറച്ചതിനെ കുറിച്ച് താരം പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അമേയയുടെ പുതിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ചിലനേരങ്ങളിൽ എല്ലാത്തിലും നിന്ന് പിന്മാറി നോക്കണം. ഫോണും കമ്പ്യൂട്ടറും എല്ലാം മാറ്റിവച്ചു ചുറ്റുമുള്ള മരങ്ങളും പുഴകളും പൂക്കളും ആസ്വദിച്ചു പ്രകൃതിയിലേക്ക് ഒന്ന് ഇറങ്ങി നോക്കണം ” എന്ന ക്യാപ്ഷ്യനോടു കൂടിയാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.