ഭയത്തോടെയാണ് വിജയിക്കൊപ്പം ആ രംഗങ്ങളിൽ അഭിനയിച്ചത്, ഓരോ ഷോട്ടും കഴിഞ്ഞ് വിജയി വന്ന് കുഴപ്പം ഇല്ലല്ലോ എന്ന് ചോദിക്കും ; തുറന്ന് പറഞ്ഞ് മാളവിക

സുന്ദർ സംവിധാനം ചെയ്ത് അജിത്ത് നായകനായി 1999 ൽ പുറത്തിറങ്ങിയ ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ നായികയായി ചലച്ചിത്ര രംഗത്തേക്ക് എത്തിയ താരമാണ് മാളവിക. തമിഴിൽ അരങ്ങേറ്റം കുറിച്ച മാളവിക മമ്മുട്ടി നായകനായെത്തിയ ഫാന്റേം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ സജീവമാകുന്നത്. പരസ്യ ചിത്രങ്ങളിലൂടെയാണ് മാളവിക അഭിനയ ലോകത്തെത്തുന്നത്. കമലഹാസൻ നായകനായി 2004 ൽ പുറത്തിറങ്ങിയ വസൂൽ രാജ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് മാളവിക സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.

ആദ്യ കാലങ്ങളിൽ തമിഴിലും തെലുങ്കിലുമാണ് താരം കൂടുതലായും അഭിനയിച്ചിട്ടുള്ളത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മാളവിക തിളങ്ങിയിരുന്നു. സിനിമയിൽ വന്നതിന് ശേഷം പേര് മാറ്റിയ നിരവധി നടി നടന്മാരുണ്ട് അത്തരത്തിൽ പേര് മാറ്റിയ ഒരാളാണ് മാളവിക. ശ്വേത എന്നായിരുന്നു താരത്തിന്റെ പഴയ പേര്. പകൽ നക്ഷത്രം എന്ന മോഹൻലാൽ ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. വിവാഹത്തോടെയാണ് താരം സിനിമയിൽ നിന്നും അവധിയെടുത്തത്. മാളവിക അഭിനയിച്ച് അവസാനം റിലീസ് ചെയ്ത ചിത്രം ഇളയദളപതി വിജയ് നായകനായ കുരുവിയാണ്. ഗാനരംഗത്ത് വന്ന് പോകുന്ന ചെറിയ വേഷത്തിലാണ് താരം ചിത്രത്തിൽ അഭിനയിച്ചത്. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ട് നിന്ന താരം അവസാനമായി അഭിനയിച്ച കുരുവിയിലെ ഗാനരംഗത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ.

കുരുവി എന്ന സിനിമ തനിക്ക് കിട്ടിയ ഒരു അവസരമായിരുന്നുവെന്നും സിനിമയിലെ ആ പാട്ട് രംഗങ്ങളിൽ അഭിനയിക്കിമ്പോൾ താൻ രണ്ടു മാസം ഗര്ഭിണിയായിരുന്നെന്നും മാളവിക പറയുന്നു. ഗർഭിണിയായിരിക്കെ നൃത്ത രംഗം ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു. ഏറെ ഭയത്തോടെയാണ് വിജയിക്കൊപ്പം ആ ഗാനരംഗങ്ങളിൽ അഭിനയിച്ചത് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു. തന്നെക്കാളും ടെൻഷനും ഭയവും വിജയിയും അപ്പോൾ അനിഭവിച്ചിരുന്നു ഓരോ ഷോട്ട് കഴിയുമ്പോഴും വിജയ് വന്ന് കുഴപ്പമില്ലലോ എന്ന് ചോദിച്ചിരുന്നതായും മാളവിക പറയുന്നു. ആ ചിത്രത്തിനിടെയാണ് വിജയിക്ക് തമിഴ് സിനിമയിലെ ഋഥ്വിക് റോഷൻ എന്ന പേര് വീണതെന്നും മാളവിക പറയുന്നു.