സൂരജിന് പകരം ദേവയാകാൻ ശ്രീനിഷ് അരവിന്ദ് ; ഈ മാറ്റം അംഗീകരിക്കില്ലെന്ന് പാടാത്ത പൈങ്കിളി പ്രേക്ഷകർ

കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് സുധീഷ് ശങ്കർ സംവിധാനം ചെയ്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് വാനമ്പാടിക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് കൂടിയാണ് പാടാത്ത പൈങ്കിളി. കണ്മണി എന്ന അനാഥ പെൺകുട്ടിയുടെ ജീവിതപോരാട്ടത്തിന്റെ കഥപറയുന്ന പാടാത്ത പൈങ്കിളി ഏറെ പ്രേക്ഷകപ്രീതിനേടിയ സീരിയൽ കൂടിയാണ്. കണ്മണിയുടെയും ദേവയുടെയും പ്രണയതിന്റെ കഥപറയുന്ന പാടാത്ത പൈങ്കിളി വളരെ പെട്ടന്ന് കുടുംബ പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചു.


പരമ്പരയിൽ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരജാണ്. നായികയായ കണ്മണിയുടെ ഭർത്താവും കുടുബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയായും സൂരജ് സീരിയലിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ടിക്ക് ടോക്കിലൂടെയാണ് സൂരജ് ശ്രദ്ധ നേടിയത് സീരിയലിലെ അഭിനയത്തിന് പുറമെ സ്വന്തമായി യുട്യൂബ് ചാനലും താരം നടത്തുന്നുണ്ട്. പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ട് സൂരജ് പാടാത്ത പൈങ്കിളി എന്ന പരമ്പരയിൽ നിന്നും പിന്മാറുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വാർത്ത പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ട്ടിച്ചിട്ടിരിക്കുകയാണ്. സൂരജിന്റെ സ്ഥാനത് മറ്റൊരു ദേവയെ കാണാൻ തങ്ങൾക്ക് സാധിക്കില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം സൂരജിന് പകരക്കാരനായി എത്തുന്നത് സീരിയൽ നടനും ബിഗ്‌ബോസ് താരവുമായ . ശ്രിനിഷ് അരവിന്ദ് ആണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം പുറത്ത് വിട്ടിട്ടില്ല. സീ കേരളം എന്ന ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സത്യ എന്ന പെൺകുട്ടി എന്ന പാരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലോക്കഡോൺ ആയതുമൂലം സീരിയലുകൾ എല്ലാം ഇപ്പോൾ നിർത്തി വച്ചിരിക്കുകയാണ്.