മൊത്തത്തിൽ എത്ര കിലോ വരുമെന്ന് ചോദിച്ച യുവാവിന് കൃത്യമായ ഉത്തരം നൽകി സൗഭാഗ്യ വെങ്കിടേഷ്

അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താര കല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമ ജീവിതം മനഃപൂർവ്വം വേണ്ടെന്ന് വച്ച ചുരുക്കം ചില താരപുത്രിമാരിൽ ഒരാളാണ് സൗഭാഗ്യ. സിനിമയിലൂടെ അല്ലെങ്കിലും തന്നിൽ ഒരു അഭിനയത്രി ഒളിഞ്ഞിരിപ്പുണ്ടെന്ന് ടിക്ക് ടോക്കിലൂടെ സൗഭാഗ്യ ഇതിനകം തെളിയിച്ചു കഴിഞ്ഞു. ടിക് ടോക്കിലെ മിന്നും താരമായ സൗഭാഗ്യ ടിക്ക് ടോക്ക് നിരോധിച്ചതിനും പൂർണ പിന്തുണ നൽകിയിരുന്നു.


എന്തൊക്കെ ആയാലും രാജ്യത്തിൻറെ സുരക്ഷാ തന്നെയാണ് വലുതെന്ന് ടിക്ക് ടോക്ക് നിരോധനത്തിന് ശേഷം സൗഭാഗ്യ പ്രതികരിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ടിക് ടോക്ക് താരമായ സൗഭാഗ്യ ഈ അടുത്താണ് വിവാഹിതയായത്. ഡാൻസറും ടാറ്റു കലാകാരനുമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ കഴുത്തിൽ മിന്ന് കെട്ടിയത്. നീണ്ട രണ്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യയെ അർജുൻ സ്വന്തമാക്കിയത്.

സൗഭാഗ്യയ്ക്ക് പുറമെ ‘അമ്മ താരകല്യാണും അർജുനും ടിക്ക് ടോക്ക് വീഡിയോകളിൽ നിറഞ്ഞ് നിന്നിരുന്നു. വിവാഹ ശേഷം ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ചക്കപ്പഴം എന്ന പരമ്പരയിൽ അർജുൻ അഭിനയിക്കുകയും പ്രേക്ഷക പ്രീതി നേടുകയും ചെയതു. എന്നാൽ ചക്കപ്പഴം പരമ്പരയിൽ നിന്നും പെട്ടെന്ന് ഒരുദിവസം അർജുൻ പിന്മാറുകയും ചെയ്തിരുന്നു. പിന്മാറ്റത്തിന്റെ കാരണം താരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

സോഷ്യൽ മീഡിയയിൽ സജീവമായ അർജുനും സൗഭാഗ്യയും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിശേഷങ്ങൾക്ക് പുറമെ തന്റെ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത ഇൻസ്റ്റാഗ്രാമിൽ സൗഭാഗ്യ പങ്കുവച്ച ചിത്രത്തിന് വന്ന കമന്റിന് താരം നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. മൊത്തത്തിൽ എത്ര തൂക്കം വരും ചേച്ചി എന്ന ചോദ്യത്തിന്. മൊത്തത്തിൽ 84 കിലോ വരുമെന്ന് താരം മറുപടി നൽകി.

അഭിപ്രായം രേഖപ്പെടുത്തു