അത് ചെയ്തപ്പോൾ ശരീരത്തിനും സ്വഭാവത്തിനും വലിയ മാറ്റം സംഭവിച്ചു ; ശരീരത്തെ കുറിച്ചുള്ള പരിഹാസങ്ങൾ കൂടിയായപ്പോൾ കാർത്തിക ചെയ്തത് എന്തെന്ന് തുറന്ന് പറഞ്ഞ് താരം

ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ CIA എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നുവന്ന താരമാണ് കാർത്തിക മുരളീധരൻ. ഛായാഗ്രാഹകൻ സി കെ മുരളീധരന്റെ മകൾ കൂടിയായ കാർത്തിക അങ്കിൾ എന്ന മമ്മുട്ടി ചിത്രത്തിലും അഭിനയിച്ചു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ കാർത്തിക മുരളീധരന് സാധിച്ചു. സിനിമയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ച കാർത്തിക സോഷ്യൽ മീഡിയയിലും സജീവമാണ്. ബ്രാൻഡ് പ്രൊഡക്ടുകളുടെ മോഡലായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.


ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ നിരവധി ചിത്രങ്ങൾ കാർത്തിക പങ്കുവെച്ചിട്ടുണ്ട്. കാർത്തികയുടെ ചിത്രങ്ങൾക്ക് ആരധകരുടെ പിന്തുണയും കൂടാതെ വിമർശനങ്ങളും ഉയർന്ന് വരാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് താഴെ ചിലർ വേണ്ടാതീനം എഴുതാറുണ്ടെന്നും ബോഡി ഷെയിമിങ് നടത്താറുണ്ടെന്നും കാർത്തിക പറഞ്ഞിരുന്നു. തടിച്ച ശരീരമായതിനാൽ കുട്ടിക്കാലം തൊട്ട് താൻ തന്റെ ശരീരത്തെ കുറിച്ചുള്ള പരിഹാസങ്ങൾ കേട്ടിട്ടുണ്ടെന്നും കാർത്തിക പറയുന്നു.

സ്‌കൂൾ ജീവിതം തൊട്ട് ശരീരത്തെ കുറിച്ചുള്ള പരിഹാസം കേൾക്കുന്നുണ്ട് ഇപ്പോഴും അതിന് മാറ്റമില്ലെന്നും പരിഹാസം ഇപ്പോൾ വേറെ ഒരു തലത്തിൽ എത്തിയെന്നും താരം പറയുന്നു. കുട്ടിക്കാലം മുതൽ ഈ പ്രായം വരെ ശരീരത്തെ കുറിച്ചുള്ള പരിഹാസം താൻ കേൾക്കുന്നുണ്ട് അതുകൊണ്ട് തന്നെ അതിനെ നേരിടാൻ തനിക്ക് സാധിക്കുന്നുണ്ടെന്നും കാർത്തിക പറയുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് താൻ തന്റെ ശരീര ഭാരത്തെ കുറിച്ച് അറിയാൻ തുടങ്ങിയതെന്നും സിനിമമേഖലയിൽ എത്തിയപ്പോൾ തനിക്കെതിരെയുള്ള പരിഹാസം കൂടിവരികയുമാണ്ചെയ്തതെന്ന് കാർത്തിക പറയുന്നു.


കുട്ടിക്കാലത്ത് കേട്ട പരിഹാസങ്ങൾ പോലെ ആയിരുന്നില്ല സിനിമയിൽ എത്തിയപ്പോഴുള്ള പരിഹാസമെന്നും. ചിലരുടെ പരിഹാസം മറ്റൊരു അർഥം വച്ചിട്ടുള്ളതാണെന്നും അതൊക്കെ കേട്ടപ്പോൾ സങ്കടം തോന്നിയെന്നും കാർത്തിക പറയുന്നു. ശരീര ഭാരം തന്റെ സിനിമകളിലെ സാധ്യതയ്ക്ക് വെല്ലുവിളിയാകും എന്ന് തോന്നിയിരുന്നതായും അത് കാരണം പല തരത്തിലുള്ള ഡയറ്റും താൻ ചെയ്തിരുന്നതായും കാർത്തിക പറയുന്നു.

ഇന്റർനെറ്റിൽ നോക്കി പലതരത്തിലുള്ള ഡയറ്റ് പരീക്ഷിച്ച് നോക്കി പക്ഷെ എല്ലാം പരാജയമായിരുന്നെന്നും കാർത്തിക പറയുന്നു. തന്റെ പ്രശ്‌നം എന്താണെന്ന് കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം ഡയറ്റ് കൊണ്ട് കാര്യമില്ല എന്ന് മാനസിലാക്കിയാണ് യോഗയിലേക്ക് തിരിഞ്ഞതെന്നും. യോഗ ചെയ്തപ്പോൾ നല്ല വ്യത്യാസം കണ്ടെന്നും കാർത്തിക പറയുന്നു. യോഗ ചെയ്തപ്പോൾ ശരീരത്തിലും സ്വഭാവത്തിലും മാറ്റം വന്നെന്നും കാർത്തിക പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു