ജീവിക്കാൻ പറ്റാത്ത അവസ്ഥ ഇല്ല, വെറുതെ തെറി വിളിപ്പിക്കരുത് ; വ്യാജ പ്രചരണങ്ങൾക്കെതിരെ ഉമാ നായർ

മിനിസ്‌ക്രീനിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളുടെ ലിസ്റ്റിൽ ഇടം നേടിയ താരമാണ് ഉമാനായർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പരയിൽ നിർമ്മലേടത്തി എന്നകഥാപാത്രത്തെ അവതരിപ്പിച്ചാണ് ഉമ നായർ ശ്രദ്ധ നേടുന്നത്. വാനമ്പാടി സീരിയൽ അവസാനിച്ചെങ്കിലും അതിലെ കഥാപാത്രങ്ങളെയും, കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരങ്ങളെയും പ്രേക്ഷകർക്ക് ഇപ്പോഴും പ്രീയങ്കരരാണ്. വാനമ്പാടിക്ക് ശേഷം നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഇന്ദുലേഖ തുടങ്ങി നിരവധി സീരിയലുകളിൽ വില്ലത്തിയായും സഹനടിയായും ഉമാ നായർ അഭിനയിച്ചു.

സീരിയലിൽ വില്ലത്തി ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ നല്ലൊരു മനസ്സിനുടമായാണ് ഉമാ നായർ. അതുകൊണ്ട് തന്നെ സീരിയലിൽ അഭിനയിക്കുന്ന സഹതാരങ്ങളുമായി ആത്മബന്ധം സോക്ഷിക്കാനും താരത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഉമാ നായർ തന്റെ ആരധകർക്കായി വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് താരം പറഞ്ഞ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ചതായി താരം തുറന്ന് പറഞ്ഞിരുന്നു. അന്ന് താരത്തിന് വരുമാനം ഇല്ല എന്ന് പറഞ്ഞതിനെയാണ് മാധ്യമങ്ങൾ വളച്ചൊടിച്ച് മറ്റൊരു തരത്തിൽ പ്രചരിപ്പിച്ചതെന്നും ഉമാ നായർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താൻ പറയാത്ത കാര്യങ്ങൾ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഉമാ നായർ. ഈ ലോക്ക് ടൗണിനു മുൻപ് കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് താൻ ഒരു ഇന്റർവ്യൂ നല്കിയിരുന്നെന്നും അത് സത്യസന്ധമായി തന്നെ അവർ പബ്ലിഷ് ചെയ്തിരുന്നെന്നും താരം പറയുന്നു. എന്നാൽ ചില യൂട്യൂബ് ചാനലുകൾ വ്യൂവേഴ്‌സിന്റെ എണ്ണം കൂട്ടാൻ താൻ പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് പ്രചരിപ്പിച്ചെന്നും ഉമാ നായർ പറയുന്നു.

ആദ്യം കോവിഡ് വന്നതിൽനിന്നും ഈ സമൂഹം കരകയറിവരുന്നതേയുള്ളൂവെന്നും ഇപ്പോൾ വീണ്ടും കോവിഡ് കൂടി വരുന്നതിൽ ഭയമുണ്ടെന്നും ഇനിയുമൊരു ലോക്കഡോൺ തന്നെ പോലുള്ള സാധാരണക്കാരന് തരണം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും എന്നുമാണ് താൻ ഇന്റവ്യൂവിൽ പറഞ്ഞത്. എന്നാൽ തന്റെ വാക്കുകളെ തനിക്ക് ജീവിക്കാൻ വയ്യാതെ അവസ്ഥ ആണെന്ന രീതിയിലാണ് യുട്യൂബ് ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിച്ചതെന്നും താരം പറയുന്നു. ഈ വാർത്ത വന്നതിന് പിന്നാലെ പലരും തന്നോട് മോശമായി പ്രതികരിച്ചുവെന്നും തന്റെ ബന്ധുക്കൾ പോലും തന്നോട് പ്രതികരിച്ചത് വളരെ ദേഷ്യപ്പെട്ടാണെന്നും ഉമാ നായർ പറയുന്നു. ഇക്കാര്യങ്ങൾ പറഞ്ഞത് കൊണ്ട് കാര്യമില്ല പക്ഷെ തന്നെ തെറ്റിദ്ധരിച്ചവരോടാണ് എനിക്കിത് പറയാനുള്ളതെന്നും താരം പറയുന്നു.


ചില സുഹൃത്തുക്കൾ ഈ വിഷയം സംസാരിക്കേണ്ട എന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും എന്നാൽ തനിക് അത് മറക്കാൻ പറ്റില്ല എന്നും ഉമാനായർ പറയുന്നു. ഇതു രണ്ടാം തവണയാണ് താൻ ഇല്ലാത്ത കാര്യത്തിന് വിമർശനങ്ങൾ കേൾക്കേണ്ടി വന്നതെന്നും താരം പറയുന്നു. എല്ലാവരെയും പോലെ താനും ഒരു സാധാരണക്കാരിയാണെന്നും ഇനിയെങ്കിലും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഗോസിപ് ഉണ്ടാക്കി തെറിവിളിപ്പിക്കരുതെന്നു താരം വ്യക്തമാക്കി. കോവിഡ് രൂക്ഷമായ ഈ സാഹചര്യത്തിലെങ്കിലും നല്ല വർത്തയ്ക്കായി ശ്രമിക്കു എന്നും ഉമാ നായർ മാധ്യമങ്ങളോട് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു