ടിമ്പലിന്റെ ഫ്ലാറ്റ് മോഹത്തിന് തിരിച്ചടി ; ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിന്റെ ഷൂട്ടിങ് തമിഴ്‌നാട് സർക്കാർ തടഞ്ഞു

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ മൂന്നിന്റെ ഷൂട്ടിങ് തമിഴ്‌നാട് സർക്കാർ തടഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഷൂട്ടിംഗ് തടഞ്ഞത്. 100 ദിവസത്തെ പ്രോഗ്രാം 114 ദിവസമായി മാറ്റം വരുത്തിയാണ് ഷോ മുന്നോട്ട് പോയിരുന്നത്. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്ത് പോയ ടിമ്പൽ ഭാൽ എന്ന മത്സരാർത്ഥിയെ തിരികെ എത്തിക്കാൻ വേണ്ടിയാണ് ബിഗ്‌ബോസ് 114 ദിവസമായി നീട്ടിയത്.

സാധാരണ 100 ദിവസം ഷൂട്ട് ചെയ്യുന്ന പരിപാടി ഒരു മത്സരാർത്ഥിക്ക് വേണ്ടി 114 ദിവസമാക്കി മാറ്റം വരുത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പുറത്ത് പോയ ഒരു മത്സരാർത്ഥിക്ക് വേണ്ടി പരിപാടിയുടെ നിയമങ്ങൾ തിരുത്തിയത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയെങ്കിലും ടിമ്പൽ ബാലിന്റെ ജന പിന്തുണ കാരണമാണ് തിരിച്ച് കൊണ്ട് വന്നതെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് തടിയൂരുകയായിരുന്നു. പിതാവിന്റെ ശവസംസ്കാര ചടങുകൾക്ക് ശേഷം ഫ്‌ലാറ്റ് മോഹവുമായി ബിഗ്‌ബോസ് വീട്ടിൽ തിരിച്ചെത്തിയ ടിമ്പലിന്റെ ആഗ്രഹങ്ങൾക്ക് തടയിട്ടിരിക്കുകയാണ് തമിഴ്നാട് സർക്കാർ.