അതിപ്പോൾ ഞാനും കാണാറില്ല മറ്റുള്ളവരെ കാണിക്കാറുമില്ല ; ഉപ്പും മുളകിലെ നീലു പറയുന്നു

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരമാണ് നിഷ സാരംഗ്. പിന്നീട് നാടകങ്ങളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്ന താരം മൈ ബോസ്, ചന്ദ്രോൽസവം, എസ് യുവർ ഓണർ, ഹാപ്പി ജേർണി,ദൃശ്യം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 1999 ൽ അഭിനയ ലോകത്ത് എത്തിയിട്ടും ചെറിയ വേഷങ്ങളിൽ ഒരുങ്ങുകയായിരുന്നു നിഷ സാരംഗ്.


അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കാത്തതിനാൽ വർഷങ്ങളോളം നിഷ സാരംഗ് ശ്രദ്ധിക്കപ്പെടാതെ പോയി. പത്താംക്ലാസിൽ പഠിക്കുമ്പോൾ വീട്ടുകാരുടെ നിർബന്ധപ്രകാരം അപ്പച്ചിയുടെ മകനുമായുള്ള വിവാഹം നടന്നു. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ട് നിന്നില്ല. വർഷങ്ങൾക്ക് ശേഷം ഇരുവരും വേര്പിരിയുകയും ചെയ്തു. തന്റെ ജീവിതത്തിലെ മണ്ടൻ തീരുമാനങ്ങളിൽ ഒന്നായിരുന്നു ആ വിവാഹമെന്ന് പിന്നീട് താരം പ്രതികരിച്ചിരുന്നു. അതിനാൽ പിന്നീട് വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം പറഞ്ഞിരുന്നു.


ഫ്‌ളവേഴ്‌സ് ടീവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉപ്പുമുളകും എന്ന സീരിയലിൽ നീലിമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് താരത്തിന്റെ സമയം തെളിഞ്ഞത്. നീണ്ട ഇരുപത് വർഷത്തെ തന്റെ അഭിനയ ജീവിതത്തിൽ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്ത കഥാപാത്രമാണ് ഉപ്പും മുളകിലെ നീലു. ഉപ്പും മുളക് സീരിയലിൽ ബാലുവിന്റെ ഭാര്യയായും മുടിയന്റെയും കേശുവിന്റെയും പാറുവിന്റെയും ശിവാനിയുടെയും ലച്ചുവിന്റെയും അമ്മയായും തിളങ്ങിയ നിഷ സാരംഗ് അഞ്ച് വർഷം കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കുകയും ചെയ്തു. ഉപ്പും മുളകും പരമ്പര അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നീലു എന്ന നിഷാ സാരംഗിന് വലിയൊരു സ്ഥാനം തന്നെയുണ്ട്.

വിവാദങ്ങളിലൊന്നും നിഷ സാരംഗിന്റെ പേര് ഉയർന്ന് കേട്ടിട്ടില്ലെങ്കിലും ഈ അടുത്ത കാലത്ത് ഉപ്പും മുളകിന്റെ സംവിധായകൻ ആർ ഉണ്ണികൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളുമായി താരം രംഗത്തെത്തിയിരുന്നു. നിഷാ സാരംഗിന്റെ ആരോപണത്തെ തുടർന്ന് ഉപ്പും മുളകിന്റെ സംവിധായകനെ ആ സ്ഥാനത്ത് നിന്നും മാറ്റി പകരം പുതിയ സംവിധായകനെ കൊണ്ട് വരികയും ചെയ്തിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തോളം താൻ നീലുവായി ജീവിക്കുകയായിരുന്നെന്നും ആ കഥാപാത്രത്തെ ഓർക്കുമ്പോൾ തനിക്ക് ഭയങ്കര സങ്കടം വരുമെന്നും താരം പറയുന്നു. ഉപ്പും മുളകിന്റെ പഴയ എപ്പിസോഡുകൾ ടിവിയിൽ വരുമ്പോൾ താനും കാണാറില്ല അത് കാണാൻ മറ്റുള്ളവരെയും സമ്മതിക്കാറില്ലെന്നും താരം പറയുന്നു. അതൊക്കെ കാണുമ്പോൾ തനിക് സങ്കടം കൂടുകയും എല്ലാവരെയും മിസ്സ്‌ ചെയ്യുന്നതായി തോന്നാറുണ്ടെന്നും താരം പറയുന്നു. സീരിയൽ അവസാനിച്ചെങ്കിലും തന്റെ സഹതാരങ്ങളുമായി ഇപ്പോഴും സൗഹൃദം കാത്ത് സുക്ഷിക്കാറുണ്ടെന്നും നിഷ സാരംഗ് പറയുന്നു.

പാറുകുട്ടിയെ വളരെയധികം മിസ്സ്‌ ചെയ്യുന്നുണ്ട് ഉപ്പും മുളകിന്റെ ഫാൻ ഗ്രൂപ്പ്‌ ഇപ്പോഴും നിലവിലുണ്ട് പ്രേക്ഷകരിൽ നിന്നും ഇത്രയധികം പിന്തുണ ലഭിച്ചതിൽ താൻ വലിയ ഭാഗ്യവതിയാണെന്നും താരം പറയുന്നു. ഇനി മറ്റൊരു നീലുവായി പ്രേകഷകർക്കിടയിൽ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും നിഷ സാരംഗ് പറയുന്നു. ഉപ്പും മുളകിന് ശേഷം പപ്പനും പദ്മിനിയും എന്ന വെബ് സീരിസിൽ അഭിനയിക്കുകയാണ് താരമിപ്പോൾ.

അഭിപ്രായം രേഖപ്പെടുത്തു