ബോറടിച്ചപ്പോൾ ചെയ്തതാണ്, ആരാധകരെ അമ്പരപ്പിച്ച് രജനി ഹരിദാസിന്റെ പുതിയ ചിത്രം

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി മിനിസ്‌ക്രിനിൽ എത്തിയ താരമാണ് രഞ്ജിനി ഹരിദാസ്. മോഡലിംഗ് രംഗത്ത് നിന്നെത്തിയ താരം നിരവധി സ്റ്റേജ് ഷോകളിൽ അവതാരകയായി തിളങ്ങി. 2000 ത്തിൽ മിസ്സ്‌കേരളയായ താരം 2010 ൽ ടെലിവിഷൻ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാർഡ് കൂടി നേടി. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനകീയ പരിപാടിയായ ബിഗ്‌ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികൂടിയായിരുന്നു രഞ്ജിനി ഹരിദാസ്. അവതരണത്തിന് പുറമെ സിനിമയിലും രഞ്ജിനി തന്റെ സാനിധ്യം അറിയിച്ചു.

റാഫി-മെക്കാർട്ടിൻ സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ചൈന ടൗൺ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റ അഭിനയ ലോകത്തേക്കുള്ള കടന്നുവരവ്. പിന്നീട് എൻട്രി എന്ന സിനിമയിൽ ശ്രേയ എന്ന പോലീസ് ആയി മികച്ച പ്രകടനം കാഴ്ചവച്ച താരം തൽസമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിൽ ടെലിവിഷൻ അവതരികയായും അഭിനയിച്ചു. പിന്നീട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിലും രഞ്ജിനി പ്രത്യക്ഷപ്പെട്ടിരുന്നു.

പൊതുവേദികളിൽ തന്റെ അഭിപ്രായം തുറന്നു പറയാറുള്ള താരം നിരവധി വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്. അതിൽ ഏറ്റവും വിമർശനം നേരിട്ടത് തെരുവ് നായകളെ സംരക്ഷിക്കണമെന്ന് പറഞ്ഞതാണ്. സുന്ദരി നീയും സുന്ദരൻ ഞാനും, കോമെഡി സർക്കസ്, വനിതാ രത്നം തുടങ്ങി നിരവധി ടെലിവിഷൻ ഷോകളിൽ തന്റെ അവതരണമികവ് തെളിയിച്ച താരം സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം ഇപ്പോൾ തന്റെ പുതിയ ചിത്രം പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താൻ കുറച്ചു ബോറടിച്ചു എന്ന ക്യാപ്ഷ്യനോടുകൂടി തല മൊട്ടയടിച്ച ചിത്രമാണ് രഞ്ജിനി പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രംകണ്ട് ആരാധകരുടെ കണ്ണ് തള്ളിയിരിക്കുകയാണ്.


മോഡലിംഗ് രംഗത്ത് സജീവമായ രഞ്ജിനി തല മൊട്ടയടിക്കുമെന്ന് ആരധകർ വിശ്വസിക്കുന്നില്ല. എന്നാൽ ചിത്രം എഡിറ്റ് ചെയ്തതാണോ അതോ പുതിയ ഏതേലും ചിത്രത്തിന്റ മേക് ഓവർ ആണോ എന്ന സംശയത്തിലാണ് ആരാധകർ. നിരവധി പേർ ഇത്തരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ പങ്കുവെക്കുന്നുണ്ട്. അതേസമയം താരം ഇതിനോടോന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഭിപ്രായം രേഖപ്പെടുത്തു